എറണാകുളം കാലടി സ്വദേശി കെടി എൽദോസിൻറെ വീട്ടിൽ സ്ഥാനാർത്ഥികൾ രണ്ടു പേരാണ്. എൽദോസും ഭാര്യ സുജ എൽദോസുമാണ് സ്ഥാനാർത്ഥികൾ. സുജ ഒന്നാം വാർഡിലും, എൽദോസ് രണ്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.
രണ്ടുപേരും സ്വതന്ത്ര സ്ഥാനാർത്ഥികളായതിനാൽ വീട്ടിൽ രാഷ്ട്രീയത്തെ ചൊല്ലിയുള്ള തർക്കവും ഇല്ല. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുവരും. കഴിഞ്ഞ തവണ ഒന്നാം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളാണ് എൽദോസ്. സഹോദരനും എൽ ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന വർഗ്ഗീസിനെയാണ് പരാജയപ്പെടുത്തിയത്.
3 തവണ പഞ്ചായത്തംഗമായിട്ടുണ്ട് എൽദോസ്. കാലടി ശ്രീ ശങ്കരക്കോളേജിൽ പഠിക്കുമ്പോൾ സിനിമാ നടൻ ജയറാമിൻ്റെ സഹപാഠിയായിരുന്നു. അന്ന് എസ് എഫ് ഐ പാനലിൽ ക്ലാസ് റപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയറാമിനെ പരായെപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.