TRENDING:

രാജ്യത്ത് ഒരു പുതിയ തീർത്ഥാടന നഗരം; പുതുവർഷദിനത്തിൽ OYO-യിൽ കൂടുതൽ പേരും തിരഞ്ഞത് ഇവിടേക്ക് പോകാൻ

Last Updated:

പുതുവർഷ ദിനം OYO-യിൽ 80% പേരും തിരഞ്ഞത് ഒരേ സ്ഥലമെന്നും ഓയോ സ്ഥാപകൻ റിതേഷ് അ​ഗർവാൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുവർഷദിനത്തിൽ ഓയോയിൽ കൂടുതൽ പേരും തിരഞ്ഞത് ബീച്ചുകളെയും ഹിൽസ്റ്റേഷനുകളെയും കുറിച്ചല്ലെന്നും, മറിച്ച് അയോധ്യയെക്കുറിച്ചാണെന്നും ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആളുകൾക്ക് താത്പര്യം കൂടുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷ ദിനം ഓയോയിൽ 80 ശതമാനം പേരും തിരഞ്ഞത് അയോധ്യയെക്കുറിച്ചാണെന്നും റിതേഷ് അ​ഗർവാൾ പറഞ്ഞു. സ്പിരിച്വൽ ഡെസ്റ്റിനേഷനുകളാണ് ഇപ്പോൾ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട സ്ഥലങ്ങൾ. ഓയോ ആപ്പ് ഉപയോക്താക്കളിൽ, അയോധ്യയെക്കുറിച്ച് സേർച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ 70 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
advertisement

ഗോവ (50%), നൈനിറ്റാൾ (60%) എന്നീ സ്ഥലങ്ങളെല്ലാം അയോധ്യയേക്കാൾ പിന്നിലാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ടൂറിസം വ്യവസായത്തിന്റെ ഏറ്റവും വലിയ ചാലകശക്തികളിൽ ഒന്നായിരിക്കും സ്പിരിച്വൽ ടൂറിസം എന്നും റിതേഷ് അ​ഗർവാൾ പറഞ്ഞു. ജനുവരി 22 നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനോടുബന്ധിച്ചു കൂടിയാണ് അയോധ്യയിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കുക.

advertisement

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം നടക്കും.രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ആയിരക്കണക്കിന് പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമേ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‌ലി എന്നിവർക്കും ക്ഷണമുണ്ട്. ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപോർട്ടുകൾ പുറത്തുവന്നിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാജ്യത്ത് ഒരു പുതിയ തീർത്ഥാടന നഗരം; പുതുവർഷദിനത്തിൽ OYO-യിൽ കൂടുതൽ പേരും തിരഞ്ഞത് ഇവിടേക്ക് പോകാൻ
Open in App
Home
Video
Impact Shorts
Web Stories