വീഡിയോ ദൃശ്യങ്ങളിൽ മെട്രോ സ്റ്റേഷനിലെ ബെഞ്ചിൽ മകനും കാമുകിയും ഇരിക്കുന്നത് കാണാം. തുടർന്ന് ഇവരെ കണ്ട അമ്മ നേരെ അടുത്തേക്ക് പോകുന്നു. കൂടാതെ കൈയിലുണ്ടായിരുന്ന മധുരപലഹാരങ്ങളും പഴങ്ങളും പെൺകുട്ടിക്ക് നൽകിക്കൊണ്ട് നിശ്ചയത്തിന്റെ ചടങ്ങുകൾ ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ആളോട് 'വീഡിയോ കൃത്യമായി എടുക്ക്' എന്ന് നിർദ്ദേശിക്കുന്നത് വീഡിയോയിൽ കേൾക്കാം.
മകൻ ഇത് തടയാൻ ശ്രമിച്ചെങ്കിലും, 'ഞങ്ങളുടെ അന്തസ്സ് പോയതിന് ആര് മറുപടി പറയും?' എന്ന് ചോദിച്ചുകൊണ്ട് അമ്മ മധുരം നൽകുന്നത് തുടർന്നു. ഒടുവിൽ 'സന്തോഷമായി ഇരിക്കൂ' എന്ന് പറഞ്ഞ് മകനെയും പെൺകുട്ടിയെയും അമ്മ അനുഗ്രഹിക്കുകയും ചെയ്തു. സംഭവം രസകരമാണെങ്കിലും ഇത് യഥാർത്ഥമാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ചെയ്തതാണോ എന്ന സംശയത്തിലാണ് നെറ്റിസൺസ്. 'ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകമാണ്' എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, 'ആ പെൺകുട്ടിയുടെ വീട്ടുകാരുടെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ?' എന്ന് മറ്റുചിലർ ചോദിക്കുന്നു. അതേസമയം, സംഭവത്തിന്റെ കൃത്യമായ സ്ഥലമോ സമയമോ വ്യക്തമല്ല.
