TRENDING:

മരുമകളെ കുടുക്കാൻ പേരക്കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് ചെയ്ത അമ്മായിഅമ്മയുടെ അവിഹിതം പുറത്ത്

Last Updated:

തന്റെ കുഞ്ഞിന്റെ കൃഷ്ണമണിയുടെ നിറത്തിന്റെ പേരിലാണ് ഇവരെ അമ്മായിയമ്മ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
“താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക” എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന ഒരു സംഭവമാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു റെഡിറ്റ് ഉപയോക്താവ് ഇന്റർനെറ്റിൽ പങ്കുവെച്ചത്. തന്റെ കുഞ്ഞിന്റെ കൃഷ്ണമണിയുടെ നിറത്തിന്റെ പേരിലാണ് ഇവരെ അമ്മായിയമ്മ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. ഈയടുത്ത് ജനിച്ച കുഞ്ഞിന്റെ കണ്ണിലെ കൃഷ്ണമണിയ്ക്ക് പച്ച നിറമായിരുന്നുവത്രെ. എന്നാൽ കുഞ്ഞിന്റെ അമ്മയോ അച്ഛനോ അപ്പൂപ്പന്മാരോ-അമ്മൂമ്മമാരോ ആരും തന്നെ പച്ചക്കണ്ണുള്ളവർ ആയിരുന്നില്ല. അതുകൊണ്ടു തന്നെ, കുട്ടി തന്റെ മകന്റേതല്ല എന്നും, മരുമകൾക്ക് അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞാണെന്നും ഭർത്തൃമാതാവ് നിരന്തരം സംശയം പ്രകടിപ്പിക്കുമായിരുന്നു.
advertisement

“കുടുംബാംഗങ്ങളുടെ ഏത് ഒത്തുകൂടലിലും മരുമകളെ കാണുന്ന ഓരോ അവസരത്തിലും അവരിത് സൂചിപ്പിക്കുമായിരുന്നു. തനിയ്ക്ക് അത് വല്ലാത്ത മനോവിഷമം ഉണ്ടാക്കിക്കൊണ്ടിരുന്നുവെന്നും, ഒടുവിൽ കുടുംബത്തിലെ മറ്റുള്ളവർ പോലും ഇത് പരാമർശിക്കുന്ന അവസ്ഥയായി എന്നും,” കുഞ്ഞിന്റെ ‘അമ്മ റെഡ്‌ഡിറ്റിൽ കുറിച്ചു. എന്നാൽ ഈ വിഷയം നടക്കുന്ന സമയത്തും തന്റെ ഭർത്താവ് തന്നെ ഒരിക്കൽ പോലും അവിശ്വസിച്ചിട്ടില്ല എന്നും അവർ സന്തോഷത്തോടെ പറയുന്നുണ്ട്. എങ്കിലും അമ്മായിയമ്മയുടെ നിരന്തരമായ സമ്മർദ്ദവും കുത്തിക്കുത്തിയുള്ള പറച്ചിലുകളും അസഹ്യമായതോടെ ഡിഎൻഎ ടെസ്റ്റ് നടത്തി തന്റെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ യുവതി മുന്നിട്ടിറങ്ങി.

advertisement

Also read- ഗൂഗിൾ സിഇഒ ജനിച്ചു വളർന്ന വീട്; സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിലയ്ക്കു വാങ്ങി തമിഴ്നടൻ

”അതിന്റെ യാതൊരു ആവശ്യവുമില്ല എന്നും, എനിക്ക് നിന്നെ വിശ്വാസമാണ് എന്നും, ‘അമ്മ പറയുന്നത് കാര്യമാക്കേണ്ടതില്ല എന്നും പറഞ്ഞ് ഭർത്താവ് പിന്തുണ നൽകി എങ്കിലും, താൻ അനുഭവിച്ച അപമാനവും മാനസിക വ്യഥയും വലുതായിരുന്നു എന്നും” അവർ പറഞ്ഞു. അതിൽ നിന്നും എന്നെന്നേയ്ക്കുമായി രക്ഷ നേടാൻ ഈ ഒരു വഴി മാത്രമേ മുന്നിൽ കണ്ടുള്ളൂവെന്നും” യുവതി പറഞ്ഞു. ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തി റിസൾട്ട് വന്നപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. യുവതിയുടെ കുഞ്ഞിന്റെ അച്ഛൻ അവരുടെ ഭർത്താവ് തന്നെ ആണെന്ന് ടെസ്റ്റ് വഴി തെളിഞ്ഞു.

advertisement

എന്നാൽ ഇതോടൊപ്പം മറ്റൊരു വസ്തുതയും അവർ അറിഞ്ഞു – തന്റെ ഭർത്താവ് അമ്മായിഅമ്മയ്ക്ക് സ്വന്തം ഭർത്താവിൽ ഉണ്ടായ മകനല്ല എന്ന്.  ഭർതൃമാതാവിനു മറ്റാരുമായോ ഉണ്ടായിരുന്ന ബന്ധത്തിലെ പുത്രനാണ് തന്റെ ഭർത്താവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇതോടെ ദമ്പതികൾ വല്ലാത്ത സംഘർഷത്തിലാണ് എത്തിപ്പെട്ടത്. ഉടൻ തന്റെ അച്ഛനെ വിവരമറിയിക്കണം എന്നാണു യുവതിയുടെ ഭർത്താവ് പറഞ്ഞത്.  എന്നാൽ ഇത്രയും കാലത്തിനു ശേഷം ഇങ്ങനെ ഒരു വിഷയം എടുത്തിട്ട് വാർധക്യത്തിൽ അവരുടെ വിവാഹ ജീവിതം ഇല്ലാതാക്കേണ്ട കാര്യമുണ്ടോ എന്നാണു കുഞ്ഞിന്റെ അമ്മയായ യുവതിയുടെ പക്ഷം.

advertisement

Also read- ജന്മനാടിനെ അപമാനിച്ചു; നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ സാഹചര്യത്തിലും തന്റെ മേലുള്ള ആരോപണങ്ങൾ മായിച്ചു കളയാൻ പറ്റുമെന്ന സന്തോഷത്തിലാണ് യുവതി. ഭർത്താവിന്റെ വീട്ടുകാരോട് ഭർത്താവിന്റെ ജനനത്തെക്കുറിച്ചുള്ള രഹസ്യം അറിയിച്ചിട്ടില്ലെങ്കിലും അടുത്ത തവണ കുഞ്ഞിന്റെ കണ്ണിന്റെ നിറത്തെക്കുറിച്ച് അവർ പറയുമ്പോൾ അമ്മായിയമ്മയുടെ മുഖത്ത് നോക്കി “കുഞ്ഞിന്റെ കണ്ണിന്റെ പച്ച നിറം എവിടുന്നു കിട്ടി എന്ന കാര്യം ഞങ്ങൾ കണ്ടുപിടിച്ചു. അതറിയാനുള്ള വഴികളൊക്കെ ശാസ്ത്രത്തിലുണ്ട്” എന്ന് പറഞ്ഞ് അവരുടെ വായടപ്പിക്കണം എന്നാണു മറ്റു റെഡിറ്റ് ഉപയോക്താക്കൾ ഉപദേശിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മരുമകളെ കുടുക്കാൻ പേരക്കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് ചെയ്ത അമ്മായിഅമ്മയുടെ അവിഹിതം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories