ജന്മനാടിനെ അപമാനിച്ചു; നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം
- Published by:Vishnupriya S
- news18-malayalam
Last Updated:
വലിയ സിനിമ നടിയായപ്പോള്‍ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാര്‍ നടിയോട് ചോദിക്കുന്നത്
ഒരു അഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രതിഷേധം ഉയരുന്നത്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്.
നവ്യയുടെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി മുതുകുളവുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളില്‍ നടക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. വലിയ സിനിമ നടിയായപ്പോള്‍ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാര്‍ നടിയോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമൊള്ളുവെന്നും ഇവര്‍ പറയുന്നു.
ചില പോസ്റ്റുകളില്‍ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2023 3:14 PM IST