Also Read-Covid 19 | 81 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ മുന്നിൽ കേരളം
ഫിലിമി ചർച്ചയ്ക്കായി നൽകിയ ഒരു അഭിമുഖത്തിലാണ് മീ ടു മൂവ്മെന്‍റിനെതിരെ ഖന്നയുടെ പ്രസ്താവന. ലോകമെമ്പാടുമുള്ള സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറഞ്ഞെത്തിയ 'മീ ടൂ' മൂവ്മെന്‍റ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പല പ്രമുഖരുടെയും മുഖം മൂടി അഴിച്ചു വീഴ്ത്തിയ തുറന്നു പറച്ചിലുകള്‍ പ്രശസ്തരെ ജയിലിലും എത്തിച്ചിരുന്നു. എന്നാൽ ഈ മൂവ്മെന്‍റിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശം.
advertisement
Also Read-Apple iPhone 12 Pro|ഐഫോൺ 12 പ്രോ ഓൺലൈൻ വിൽപന തുടങ്ങി; പഴയ ഫോണിന് 34,000 രൂപവരെ ലഭിക്കും
'സ്ത്രീകളുടെ ജോലി വീട്ടുകാര്യങ്ങൾ നോക്കുക എന്നതാണ്. ഇവർ പുറത്തിറങ്ങി ജോലി ചെയ്യാൻ ആരംഭിച്ചതോടെയാണ് 'മീ ടു' പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങിയത്. ഇന്ന് സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു പ്രവർത്തിക്കുന്നു. പുരുഷൻ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ പുരുഷനാണ്.. സ്ത്രീ സ്ത്രീയും' എന്ന രീതിയിൽ ആയിരുന്നു വാക്കുകൾ. ഈ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് മുകേഷിനെതിരെ നെറ്റിസൺസ് രംഗത്തെത്തിയത്. എന്നാൽ ഈ വീഡിയോ എപ്പോൾ ഉള്ളതാണെന്നോ ഇതിന്‍റെ ആധികാരികത സംബന്ധിച്ചോ വ്യക്തതയും വന്നിട്ടില്ല.
കടുത്ത ഭാഷയിലാണ് മുകേഷിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. ഇയാളുടെ മനസ്ഥിതി ശരിയല്ലെന്നും സ്ത്രീകള്‍ ജോലിക്കായി പുറത്തിറങ്ങിയാൽ അതിനർഥം പുരുഷന്മാർക്ക് അവരെ ലൈംഗികമായി ഉപദ്രവിക്കാം എന്നാണോ? എന്നുമാണ് ചിലർ ചോദിക്കുന്നത്.