വിശാൽ മാതൂർ
ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 പ്രോ ഇപ്പോൾ ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ വാങ്ങാം. ഐഫോൺ 12 പ്രോയുടെ വിവിധ വർണങ്ങളിലുള്ള വേരിയന്റുകൾ ഇപ്പോൾ വാങ്ങാവുന്നതാണ്. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പുതിയ പസഫിക് ബ്ലൂ എന്നീ വർണങ്ങളിലാണ് ഫോണുകൾ ലഭ്യമാകുന്നത്. ഐഫോൺ 12 പ്രോയുടെ വില, അടിസ്ഥാന 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,19,900 രൂപയാണ്. 256 ജിബി ഓപ്ഷന് 1,29,900 രൂപയും. 512 ജിബി സ്റ്റോറേജ് ഓപ്ഷന് 1,49,900 രൂപയാണ് വില. നവംബർ 12 മുതൽ ഐഫോൺ 12 പ്രോയുടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read-
ഇൻ്റർനെറ്റ് സ്ലോ ആണോ? ഡിസംബറിൽ കെ ഫോൺ എത്തുമെന്ന് കെ.എസ്.ഇ.ബി
ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവ 2020ൽ പുറത്തിറങ്ങുന്ന ഐഫോണാണ്. പ്രിഓർഡറുകളിലൂടെ ഇന്ത്യയിലും വിൽപ്പനയ്‌ക്കെത്തുന്ന ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് ഡെലിവറികൾ നവംബർ ആദ്യം മുതൽ ആരംഭിക്കും. ആപ്പിൾ ഐഫോൺ 12 മിനി, ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ്, മറ്റ് രണ്ട് ഐഫോണുകൾ എന്നിവ നവംബർ 6 ന് ലൈവ് ഫോർ പ്രീഓർഡറുകളിലേക്ക് പോകുകയാണ്. ഷിപ്പിംഗ് നവംബർ 13 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ഐഫോൺ 12 പ്രോയ്ക്ക് പകരമായി നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിൽ നൽകണമെങ്കിൽ ആപ്പിൾ ട്രേഡ്-ഇൻ ഓപ്ഷനും ലഭ്യമാണ്. വിവിധ ഘടകങ്ങളെ ആശ്രയിച്ച് നിങ്ങൾക്ക് 34,000 രൂപ വരെ ലഭിക്കും. നിങ്ങളുടെ നിലവിലുള്ള ഐഫോൺ അല്ലെങ്കിൽ മറ്റേതെങ്കിലും സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യാനും അതുവഴി പുതിയ ഐഫോൺ വാങ്ങുമ്പോൾ തൽക്ഷണ കിഴിവ് നേടാനും ആപ്പിൾ ട്രേഡ്-ഇൻ ഓപ്ഷനിലൂടെ സാധിക്കും. അടയ്‌ക്കേണ്ട അന്തിമ ബില്ലിൽ തുക ക്രമീകരിക്കുകയാണ് ചെയ്യുക. ഏത് സ്മാർട്ട്‌ഫോണും എക്സ്ചേഞ്ച് ചെയ്യാമെന്ന് ആപ്പിൾ പറയുന്നു. ഇപ്പോൾ കൈയിലുള്ള ഫോണിന്റെ അവസ്ഥ സംബന്ധിച്ച് ഉപയോക്താവിനോട് ചോദിച്ച് മനസ്സിലാക്കും. പുതിയ ഐഫോൺ 12 പ്രോ ഡെലിവറി സമയത്ത് ഇവ പരിശോധിച്ചുറപ്പിക്കുമ്പോൾ എക്സ്ചേഞ്ച് ചെയ്യുന്ന ഫോൺ നിങ്ങൾ പറഞ്ഞതുപോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ പുതുക്കി നിശ്ചയിക്കുന്ന തുക അടയ്ക്കേണ്ടിവരും.
Also Read-
Google Play Store | ആപ്പുകൾ താരതമ്യം ചെയ്തു നല്ലത് തിരഞ്ഞെടുക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ പ്ലേ സ്റ്റോർ
വാങ്ങിയ തീയതി മുതൽ രണ്ട് വർഷത്തേക്ക് വാറന്റി നീട്ടുന്ന ആപ്പിൾകെയർ + കവറേജ് ചേർക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്. ആകസ്മികമായ കേടുപാടുകളിൽ നിന്നുള്ള പരിരക്ഷ, ബാറ്ററി കവറേജ്, ആപ്പിൾ വിദഗ്ധരുടെ സഹായം ലഭിക്കുന്നതിനുള്ള മുൻഗണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഐഫോൺ 12 പ്രോയ്ക്കുള്ള ആപ്പിൾകെയർ + പാക്കേജിന് 26,900 രൂപയാണ് വില. നിരവധി തരത്തിലുള്ള പേയ്‌മെന്റ്, ഫിനാൻസിംഗ് ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, കാർഡ് ഓൺ ഡെലിവറി, റുപേ കാർഡുകൾ എന്നിവയ്ക്കുള്ള ഇഎംഐ ഓപ്ഷനുകൾ പേയ്‌മെന്റ് രീതികളായി സ്വീകരിക്കും. ഇപ്പോൾ, കോവിഡ് വ്യാപനം കാരണം ക്യാഷ് ഓൺ ഡെലിവറി ലഭ്യമല്ല.
ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ഓർഡറുകളും സ്റ്റാൻഡേർഡ് ഓപ്ഷനായി കോൺടാക്റ്റ്ലെസ് ഡെലിവറിയായാണ് എത്തിക്കുക. ഇന്ത്യയിലുടനീളം ഡെലിവറികൾ ലഭ്യമാണ്. ഡെലിവറി രസീത് സ്ഥിരീകരിക്കുന്നതിന് ഓർഡറുകളില്‍ കൈയൊപ്പിന്റെ ആവശ്യമില്ല.
Also Read-
ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ; JioPagesൽ വ്യക്തി വിവരങ്ങൾ സുരക്ഷിതം
ഏതെങ്കിലും പ്രത്യേക ഐഫോൺ വേരിയന്റിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതുണ്ടെങ്കിൽ, അല്ലെങ്കിൽ ഏത് ഐഫോണിന് എന്തെല്ലാം സവിശേഷതകളാണുള്ളത്, അല്ലെങ്കിൽ നിങ്ങളുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഐഫോൺ സ്പെഷ്യലിസ്റ്റുമായി ചാറ്റുചെയ്യാനുള്ള ഓപ്ഷനുമുണ്ട്. നിങ്ങൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടാനും സഹായം നേടാനും കഴിയും. ഡെലിവറി ഓപ്ഷനുകൾ, പേയ്മെന്റ് രീതികൾ, കോൺഫിഗറേഷനുകൾ എന്നിവ അറിയാനും പ്രീ-പർച്ചേസ് മാർഗ്ഗനിർദ്ദേശത്തിനും ഈ സ്പെഷ്യലിസ്റ്റുകൾക്ക് നിങ്ങളെ സഹായിക്കാനാകും. ഐഫോണ്‍ നിങ്ങളുടെ കൈയിൽ എത്തികഴിഞ്ഞാൽ, ഒരു ആപ്പിൾ സ്പെഷ്യലിസ്റ്റുമായി സംസാരിക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. ഫോണ്‍ സെറ്റിങ്ങുകൾക്കും ഒപ്പം നിങ്ങളുടെ വ്യക്തിഗത അഭിരുചി അനുസരിച്ച് മാറ്റങ്ങൾ വരുത്താനുമുള്ള വഴികളും അവരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.