ദേ, നോക്കിക്കേ... ഭീഷ്മരുടെ പുറകിൽ കൂളർ; ചിരിച്ച് ചിരിച്ച് സോഷ്യൽ മീഡിയ
- Published by:Naseeba TC
- news18-malayalam
Last Updated:
കാര്യം ഒരു നിസ്സാര അബദ്ധമാണെങ്കിലും ലോക്ക്ഡൗണും കൂടി ആയതോടെ സംഭവം വൈറലായി.
ഇന്നത്തെ കാലം പോലെയല്ലല്ലോ, പണ്ട് സോഷ്യൽ മീഡിയയും ട്രോളന്മാരുമൊന്നുമുണ്ടായിരുന്നില്ലല്ലോ. പക്ഷേ, കാലം മാറി ഇന്ന് സോഷ്യൽ മീഡിയയുണ്ട്, ട്രോളന്മാരുമുണ്ട്. പഴയകാല സിനിമകളിലേയും സീരിയലുകളിലുമുള്ള അബദ്ധങ്ങൾ അന്ന് ശ്രദ്ധിക്കാതെ പോവുകയോ ശ്രദ്ധിച്ചെങ്കിൽ തന്നെ വിരലിലെണ്ണാവുന്നവർ മാത്രം അറിയുകയോ ചെയ്യുമായിരുന്നു.
പറഞ്ഞു വരുന്നത്, മഹാഭാരതം സീരിയലിനെ കുറിച്ചാണ്. ലോക്ക്ഡൗൺ ആയതോടെ ദൂരദർശൻ പഴയ സീരിയലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയിരുന്നല്ലോ. ഇതോടെ അന്ന് ശ്രദ്ധിക്കാതിരുന്ന പല അബദ്ധങ്ങളും ഇന്ന് ട്രെന്റിങ് ടോപ്പിക്കുമായി.
Bhishma Pitamah
Air Cooler use krre hai🤣🤣#ShehnaazGill pic.twitter.com/QPBQ5f5EZq
— Kishannn (@Kishannn2) April 21, 2020
അങ്ങനെയൊരു അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഭീഷ്മപിതാമഹരുടെ പുറകിലായി ദേ നിൽക്കുന്നു ഒരു കൂളർ.
advertisement
കാര്യം ഒരു നിസ്സാര അബദ്ധമാണെങ്കിലും ലോക്ക്ഡൗണും കൂടി ആയതോടെ സംഭവം വൈറലായി. സീരിയലിൽ 49 ാം എപ്പിസോഡിൽ 32:44 ാം മിനുട്ടിലാണ് കൂളറടക്കം പ്രത്യക്ഷപ്പെട്ടത്. എന്തായാലും ചിരിക്കാൻ ഒരു വകയായെന്നാണ് കണ്ടവർ കണ്ടവർ പറയുന്നത്.
Coolers were invented in 1951 ,
Lo Bhishma pitamah - apun hich bhagwan hai 🆒#mahabharat#cooler pic.twitter.com/yKLvLa5Upm
— Harsh ⚡ (@whenHVtweets) April 22, 2020
advertisement
മുകേഷ് ഖന്നയാണ് മഹാഭാരതം സീരിയലിൽ ഭീഷ്മരായി വേഷമിട്ടത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 23, 2020 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ദേ, നോക്കിക്കേ... ഭീഷ്മരുടെ പുറകിൽ കൂളർ; ചിരിച്ച് ചിരിച്ച് സോഷ്യൽ മീഡിയ