ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതോടെ ട്രോളുകളിലൊന്ന് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലത്തെ എംഎൽഎയും നടനുമായ മുകേഷ്. മുകേഷ് അഭിനയിച്ച സിനിമയിലെ രംഗം ഉൾപ്പെടുന്ന ട്രോളാണ് താരം പങ്കുവെച്ചത്.
മോഹൻലാലിനൊപ്പം അഭിനയിച്ച പ്രിയദർശൻ ചിത്രം കാക്കക്കുയിലിലെ രംഗമാണ് മുകേഷ് പങ്കുവെച്ചത്. 'കൊല്ലത്തിന്‍റെ എണ്ണ കൊല്ലത്തിന് മാത്രം' എന്ന അടികുറിപ്പാണ് മുകേഷ് ഫേസ്ബുക്കിൽ ട്രോൾ പങ്കുവെച്ച പോസ്റ്റിനൊപ്പം നൽകിയിരിക്കുന്നത്.
കാക്കക്കുയിലിൽ മുകേഷ് തന്നെ പറയുന്ന 'കുത്തി കൊടല് ഞാനെടുക്കും, കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നുമറിയത്തില്ല'- എന്ന ഡയലോഗാണ് ട്രോൾ വീഡിയോയിലുള്ളത്.
advertisement
അതേസമയം ഭീമൻ കപ്പലുകളും ടഗ്ഗുകളും ഉപയോഗിച്ചു രണ്ടു മാസത്തിലേറെ നീളുന്ന പര്യവേക്ഷണമാണ് കൊല്ലം തീരത്ത് നടക്കുകയെന്നാണ് സൂചന. ഓപ്പൺ ആക്കറേജ് ലൈസൻസിങ് പോളിസി (ഒഎഎൽപി)അനുസരിച്ച് അടുത്തിടെ നടന്ന ലേലത്തിൽ രാജ്യത്തെ 25 ബ്ലോക്കുകളിൽ പര്യവേക്ഷണം നടത്താനുള്ള കരാറാണ് ഓയിൽ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
Also See- 'പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി'; നടൻ ജയറാമിന്‍റെ കുറിപ്പും ചിത്രവും വൈറൽ
പര്യവേക്ഷണത്തിനായി എത്തുന്ന കപ്പൽ, ടഗ്ഗുകൾ എന്നിവയ്‌ക്ക് അടുക്കുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള സൗകര്യമാണ് കൊല്ലം പോർട്ടില്‍ ഉൾപ്പെടെ കഴിഞ്ഞ ദിവസം കമ്പനി അധികൃതർ എത്തി പരിശോധിച്ചത്. കൊല്ലം മുതൽ ആലപ്പുഴവരെ കടലിൽ രണ്ടുവർഷം മുമ്പ് പര്യവേക്ഷണം നടത്തിയിരുന്നു. 20വർഷം മുമ്പ് ഒഎൻജിസി നീണ്ടകരയ്‌ക്ക് സമീപം നടത്തിയ പര്യവേക്ഷണത്തിൽ ഇന്ധനസാന്നിധ്യം കണ്ടെത്തിയിരുന്നു.
