TRENDING:

ഇതുവരെയുള്ളത് 11 കുഞ്ഞുങ്ങൾ; ഇനിയും നൂറ് കുട്ടികളെ കൂടി വേണമെന്ന് 23 കാരി

Last Updated:

എത്ര കുട്ടികൾ വേണമെന്ന് താനും ഭർത്താവും ഇതുവരെ തീരുമാനിച്ചിട്ടില്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ എന്നാണ് യുവതി പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റഷ്യയിലെ അതിസമ്പന്ന വനിതയാണ് ക്രിസ്റ്റീന ഓസ്തുർക്. ഹോട്ടൽ ബിസിനസ് നടത്തുന്ന ഭർത്താവ് ഗലിപ് ഓസ്തുർക്കിനും മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന ഇരുപത്തിമൂന്നുകാരി. ഇരുവർക്കുമായി ആകെയുള്ളത് പതിനൊന്ന് മക്കളും.
advertisement

ആദ്യ കുഞ്ഞിനെ ക്രിസ്റ്റീന ജന്മം നൽകിയതാണ്. ബാക്കി പത്ത് പേരും വാടക ഗർഭപാത്രത്തിലൂടെയാണ് ജനിച്ചത്. സോഷ്യൽമീഡിയയിലൂടെ മക്കളുടെ ഓരോ വിശേഷങ്ങളും ക്രിസ്റ്റീന പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച ഒരു തമാശയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

പതിനൊന്ന് മക്കൾ ഉള്ളതിൽ ഏറെ സന്തോഷത്തിലാണെന്നും നൂറിലധികം കുട്ടികൾ വേണമെന്നാണ് തന്റേയും ഭർത്താവിന്റേയും ആഗ്രഹമെന്നുമാണ് ക്രിസ്റ്റീന പറഞ്ഞത്. ഇത് കേട്ട് ക്രിസ്റ്റീനയുടെ ഫോളോവേഴ്സ് ആദ്യമൊന്ന് ഞെട്ടി. എന്നാൽ നൂറ് എന്ന് താനൊരു തമാശ പറ‍ഞ്ഞതാണെന്നാണ് ക്രിസ്റ്റീന പറയുന്നത്. ഇനിയും കുട്ടികൾ വേണമെന്ന് തന്നെയാണ് തീരുമാനമെന്നും ക്രിസ്റ്റീന പറയുന്നു.

advertisement

ക്രിസ്റ്റീനയുടേയും ഗലിപ്പിന്റേയും ഇളയമകൾ ഒലീവിയ കഴിഞ്ഞ മാസമാണ് ജനിച്ചത്. മൂത്ത മകൾ വികയെ ആറ് വർഷം മുമ്പാണ് ക്രിസ്റ്റീന പ്രസവിച്ചത്. ഇതിന് ശേഷം പത്ത് മക്കൾ കൂടി ദമ്പതികളുടെ ജീവിതത്തിന്റെ ഭാഗമായി. ഇനിയും വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾ വേണമെന്ന് തന്നെയാണ് ക്രിസ്റ്റീനയുടെ ആഗ്രഹം. എത്ര കുട്ടികൾ വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാലും പത്തിൽ നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറയുന്നു.

You may also like:ക്യാറ്റ് ഫിൽട്ടർ മുതൽ സെക്സ് ടോയ്സ് വരെ; സൂം മീറ്റിംഗുകൾക്കിടെ പറ്റിയ അമളികൾ കാണാം

advertisement

എത്ര കുട്ടികൾ വേണമെന്നതിനെ കുറിച്ച് ക്രിസ്റ്റീന പറയുന്നത് ഇങ്ങനെ. "ഞാനും ഭർത്താവും ഇതുവരെ അതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ". വാടക ഗർഭപാത്രത്തിലൂടെയുള്ള ഓരോ കുഞ്ഞിന്റേയും ജനനത്തിന് എഴുപതിനായിരത്തോളം രൂപയാണ് ചെലവാകുന്നത്.

You may also like:വളർത്തു പട്ടിയുടെ പേരിൽ 36 കോടിയിലേറെ രൂപ; ഉടമയുടെ മരണത്തോടെ 'കോടീശ്വരിയായ' ലുലു എന്ന പട്ടി

advertisement

വാടകഗർഭധാരണത്തെ കുറിച്ചും ക്രിസ്റ്റീനയ്ക്ക് മികച്ച അഭിപ്രായമാണുള്ളത്. തങ്ങൾ സമീപിച്ച ക്ലിനിക് അനുയോജ്യരായ സ്ത്രീകളെ തന്നെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നതെന്ന് ക്രിസ്റ്റീന പറയുന്നു. 1997 മുതൽ ജോർജിയയിൽ വാടകഗർഭധാരണം നിയമവിധേയമാണ്. കുഞ്ഞ് ജനിച്ച ശേഷം വൈകാരികമായി ഉണ്ടായേക്കാവുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ സ്ത്രീകളുമായി ദമ്പതികൾക്ക് നേരിട്ടുള്ള ഇടപെടൽ സാധ്യമല്ല.

എങ്കിലും തന്റെ കുഞ്ഞിനെ ചുമക്കുന്ന സ്ത്രീക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാറുണ്ടെന്ന് ക്രിസ്റ്റീന പറയുന്നു. പത്ത് മാസക്കാലം സ്ത്രീയുടെ ഭക്ഷണകാര്യവും ആരോഗ്യവും എല്ലാം ക്രിസ്റ്റീനയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റീനയും ഗാലിപ്പും ആദ്യമായി കാണുന്നത്. ജോർജിയയിൽ അവധി കാലം ആസ്വദിക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റീന. പിന്നീട് ഇരുവരും പ്രണയത്തിലായി വിവാഹം കഴിച്ചു. താൻ ആഗ്രഹിച്ചതു പൊലൊരു ഭാര്യയെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഗാലിപ് പറയുന്നു. വർഷങ്ങൾക്കിപ്പുറവും അവരെ താൻ അഗാധമായി സ്നേഹിക്കുന്നുവെന്ന് ഗാലിപ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതുവരെയുള്ളത് 11 കുഞ്ഞുങ്ങൾ; ഇനിയും നൂറ് കുട്ടികളെ കൂടി വേണമെന്ന് 23 കാരി
Open in App
Home
Video
Impact Shorts
Web Stories