ക്യാറ്റ് ഫിൽട്ടർ മുതൽ സെക്സ് ടോയ്സ് വരെ; സൂം മീറ്റിംഗുകൾക്കിടെ പറ്റിയ അമളികൾ കാണാം
Last Updated:
മീറ്റിംഗിനിടെ അറിയാതെ ലിസറ്റിന്റെ മുഖത്ത് പോട്ടേറ്റോ (ഉരുളക്കിഴങ്ങ്) ഫിൽട്ടർ രൂപപ്പെട്ടു. ഈ ഫിൽട്ടർ എങ്ങനെ നീക്കം ചെയ്യണമെന്ന് അറിയാത്ത ലിസറ്റ് മീറ്റിംഗ് അവസാനിക്കുന്നത് വരെ ഉരുളക്കിഴങ്ങായി തുടർന്നു.
1. അഅമേരിക്കയിലെ ടെക്സസിൽ ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി റോയ് ഫെർഗ്യൂസണ് കോടതി നടപടികൾക്കായി കംപ്യൂട്ടർ തുറന്നപ്പോൾ കണ്ടത് രണ്ട് വക്കീലുമാരും ഒരു പൂച്ചയും മുന്നിലിരിക്കുന്ന കാഴ്ച്ചയാണ്. നീലക്കണ്ണുകളുടെ സുന്ദരനായ ‘പൂച്ച’ റോഡ് പോണ് ടോണ് എന്ന അറ്റോണിയായിരുന്നു. 'മിസ്റ്റർ പോണ് ടോണ്‍, താങ്കളുടെ സെറ്റിംഗ്സിൽ ഒരു ഫീച്ചർ ഓണ്‍ ആണ്,' എന്ന് ജഡ്ജി ഓർമ്മിപ്പോൾ തന്റെ അസിസ്റ്റന്റ് പ്രശ്നം പരിഹരിക്കുന്നുണ്ടെന്നും താൻ ലൈവായി ഉണ്ടെന്നും യഥാർത്ഥ പൂച്ചയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
advertisement
2. ഈയടുത്ത് ബി ബി സി വെയ്ൽസ് ചാനലിൽ ഒരു ഇന്റർവ്യൂ നടക്കുന്നതിനിടെ പിന്നിലെ കാഴ്ച കണ്ട് ഞെട്ടി പ്രേക്ഷകർ. ഇന്റർവ്യൂവിൽ അതിഥിയായെത്തിയ യ്വെട്ടേ അമോസിന്റെ പിറകിലെ ഷെൽഫിന്റെ മൂലയിൽ പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്നു ഒരു സെക്സ് കളിപ്പാട്ടം. പകർച്ചവ്യാധിയുടെ പാർശ്വഫലങ്ങളെ പറ്റിയും ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നതിനെ പറ്റിയും ചർച്ച ചെയ്യാനെത്തിയതായിരുന്നു അമോസ് എന്ന സ്ത്രീ. അഭിമുഖത്തിനിടെ വളരെ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങൾ അമോസ് പറഞ്ഞെങ്കിലും ബാക്ഗ്രൗണ്ടിലെ പ്ലാസ്റ്റിക് നിർമ്മിത ലിംഗത്തിൽ തന്നെയായിരുന്നു ആളുകളുടെ ശ്രദ്ധ. ഗ്രാന്റ് ടക്കർ എന്ന പത്രവർത്തകനാണ് ഈ ചിത്രം ട്വിറ്ററിൽ പങ്ക് വെച്ചത്.
advertisement
3. സൂം മീറ്റിംഗിനിടെ ഡാ൯ ക്രൗഡ് എന്നയാൾ ബാക്ക് ഗ്രൗണ്ടിൽ തന്റെ തന്നെ ഒരു കട്ടൗട്ട് നിർമ്മിച്ച് സഹപ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മീറ്റിംഗിനിടക്ക് പുറക് വശത്തു നിന്ന് താൻ നടന്നു വരുന്ന വീഡിയോ ആണ് ക്രൗഡ് തയ്യാറാക്കിയത്. ഉപഭോക്താക്കൾക്ക് ബാക്ക്ഗ്രൗണ്ടിൽ വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യാനുള്ള സൗകര്യമുണ്ട് സൂം ആപ്പിൽ. ഈ ഫീച്ചർ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ക്രൗഡ്.
advertisement
4. കൊറോണ മഹാമാരിയും, തുടർന്ന് വന്ന ലോക്ഡൗണും നാം വീട്ടിൽ നിന്നു ജോലി ചെയ്യുന്ന രീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. നമ്മുടെ ലിവിംഗ് റൂമുകൾ ഓഫീസ് റൂമുകളായും വീഡിയോ കോളിംഗ് ആപ്പുകൾ കോൺഫറൻസ് റൂമുകളായും രൂപാന്തരപ്പെട്ടു കഴിഞ്ഞു. എന്നാൽ, ഇത്തരം വീഡിയോ കോൺഫറൻസുകൾക്കിടെ അമളി പറ്റൽ ഇപ്പോ സർവ്വ സാധാരണമാണ്. ഈയിടെ സൂം കോളിനിടെ ന്യൂയോർക്കർ പത്രത്തിലെ ഒരു റിപ്പോർട്ടർ സ്വയംഭോഗം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. ജെഫ്രി ടൂബി൯ എന്ന പത്രപരവർത്തകനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. ക്യാമറ ഓഫാണ് എന്ന് വിചാരിച്ചായിരുന്നു ഇത്തരം ഒരു സാഹസത്തിന് മുതിർന്നത്, എന്റെ ഭാര്യയോടും, കുടുംബക്കാരോടും, സുഹൃത്തുക്കളോടും, സഹപ്രവർത്തകരോടും ഞാ൯ ചെയ്ത അബദ്ധത്തിന് മാപ്പു ചോദിക്കുന്നു, ടൂബിൻ പറഞ്ഞു.
advertisement
5. സാധാരണ, സൂം മീറ്റിംഗ് തുടങ്ങി 40 മീറ്റിംഗ് കഴിയുമ്പോൾ സ്ക്രീനിൽ ഒരു ചെറിയ ഒരു പോപ്പ് അപ്പ് പൊന്തി വരാറുണ്ട്. താങ്കൾ പ്രീമിയം അക്കൗണ്ട് സബ്സ്ക്രിപ്ഷ൯ എടുക്കാത്തതു കാരണം പത്തു മിനിറ്റിനുള്ളിൽ മീറ്റിംഗ് അവസാനിക്കും എന്ന മുന്നറിയാപ്പാണിത്. ഇത് സാധാരണക്കാരെന്നല്ല അമേരിക്ക൯ പ്രസിഡന്റ് ആണെങ്കിൽ പോലും പോപ് അപ്പ് മെസേജ് സമാനമായിരിക്കും. അമേരിക്ക൯ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു ഷോയിൽ മുൻ വിദേശ കാര്യ സെക്രട്ടറിയും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണ് MSNBC ചാനലിനു നൽകിയ ഇന്റർവ്യൂവിലും ഇതേ സന്ദേശം കാണിച്ചു. ക്ലിന്റണും, MSNBC യും പെയ്ഡ് സൂം വേർഷൻ സബ്സ്ക്രിപ്ഷ൯ ഇല്ല എന്നാണ് ഇത് കാണിക്കുന്നത്.
advertisement
6. പീപ്പിൾ ഫോർ അമേരിക്ക൯ വേ (PFAW) യുടെ പൊളിറ്റികൽ ഡയറക്ടറായ ലിസറ്റ് ഒകാംബോക്ക് മീറ്റിംഗിനിടെ ഒരു വലിയ വെല്ലുവിളി നേരിട്ടു. ലോകത്ത് സ്വാതന്ത്ര്യം, സമത്വം നീതി എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് പി എഫ് എ ഡബ്ല്യൂ. മീറ്റിംഗിനിടെ അറിയാതെ ലിസറ്റിന്റെ മുഖത്ത് പോട്ടേറ്റോ (ഉരുളക്കിഴങ്ങ്) ഫിൽട്ടർ രൂപപ്പെട്ടു. ഈ ഫിൽട്ടർ എങ്ങനെ നീക്കം ചെയ്യണമെന്ന് അറിയാത്ത ലിസറ്റ് മീറ്റിംഗ് അവസാനിക്കുന്നത് വരെ ഉരുളക്കിഴങ്ങായി തുടർന്നു.
advertisement
7. നമുക്കെല്ലാവർക്കും തെറ്റു പറ്റാറുണ്ട്. ചിലപ്പോൾ അവ അക്ഷരത്തെറ്റുകളാവാം. പാകിസ്ഥാ൯ പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാ൯ തഹ്രീകെ ഇ൯സാഫിന്റെ ഖൈവർ പഖ്തൂൻഖാ പ്രദേശത്തെ ഫെയ്സ്ബുക്ക് പേജിന്റെ ലൈവിലും ഒരു മണ്ടത്തരം സംഭവിച്ചു. 2019ൽ ഈ പേജിൽ ഒരു സർക്കാർ പരിപാടി ലൈവ് ആയി പ്രദർശിപ്പിക്കുന്നതിനിടെ ക്യാറ്റ് ഫിൽട്ടർ ഓൺ ആയി. ശേഷം എന്തു സംഭിവിച്ചുവെന്ന് പറയേണ്ടല്ലോ.