Also Read- 'വി ഡി സതീശന്‍റെ ഷൂവിന്റെ വില മൂന്ന് ലക്ഷം!'; സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
സംഭവം ഇങ്ങനെ. മല്ലപ്പള്ളിക്ക് സമീപം പതിവ് വാഹന പരിശോധനയിലായിരുന്നു അജിത്തും സംഘവും. ഇതിനിടെയാണ് ഒരു ബൈക്കിൽ പുറകിൽ ഇരിക്കുന്നയാൾ ഹെൽമറ്റ് വച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെടുന്നത്. കൈകാണിച്ച് നിർത്തി, ആള് ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ബൈക്കിന് പിന്നിലിരുന്നത് സുഹൃത്താണെന്ന് അജിത്തിന് മനസ്സിലായത്. ഇരുവരും കലാരംഗത്ത് ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ്. വർഷങ്ങളായി പരിചയമുള്ളവരാണ്. ഒരുമിച്ച് സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്.
advertisement
Also Read- ഒരു രൂപയ്ക്ക് വസ്ത്രം! ഹൈദരാബാദിലെ തുണിക്കടയുടെ ഓഫർ; പിന്നെ സംഭവിച്ചത്...
സുഹൃത്തായതിനാല്‍ പെറ്റിയടിച്ചില്ലെന്ന് ചിന്തിച്ചെങ്കിൽ തെറ്റി. ജോലിയും സൗഹൃദവും കൂട്ടിക്കലർത്താൻ കഴിയില്ലെന്ന് അജിത്ത് ആൻഡ്രൂസ് പറയുന്നു. "ഇത് സുരക്ഷയുടെ കാര്യമാണ്. അവിടെയുണ്ടായിരുന്ന വേറെ ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരോട് ഞങ്ങൾ തമ്മിലെ ബന്ധം പറഞ്ഞപ്പോൾ മൃദംഗം വായിക്കാനും പാട്ട് പാടാനും നിർബന്ധിച്ചു. അങ്ങനെ സുമേഷ് പാടി, ഞാൻ മൃദംഗം വായിച്ചു. അതാണ് സംഭവിച്ചത്." - അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാട്ട് കഴിഞ്ഞ് സ്ഥലത്ത് നിന്ന് പോയി അഞ്ച് മിനിട്ടായപ്പോഴേക്കും പെറ്റിയടയ്ക്കാനുള്ള മെസേജ് സുമേഷിന്റെ ഫോണിൽ വന്നു.