'വി ഡി സതീശന്‍റെ ഷൂവിന്റെ വില മൂന്ന് ലക്ഷം!'; സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച

Last Updated:

സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമായതിന് പിന്നാലെ വി ഡി സതീശൻ ധരിച്ച ഷൂസിന്റെ യഥാർത്ഥ വില പുറത്തുവന്നു. 9,529 രൂപയുടെ 'ഓൺ റണ്ണിംഗ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചത്. 

News18
News18
കൊച്ചി: ഡൽഹിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാനെത്തിയ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂസിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. 'ക്ലൗഡ്ടില്‍റ്റി'ന്റെ വിലയേറിയ ഷൂസാണ് വി ഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്.
ഷൂവിന് പിന്നാലെ കൂടിയവര്‍ ഇതിന്റെ വില ഓണ്‍ലൈനില്‍ തപ്പിയപ്പോള്‍ കണ്ടത് മൂന്ന് ലക്ഷം രൂപ. ചിലര്‍ ഇതിന്റെ ഫോട്ടോയും വിലയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'വീണയുടെ ബാഗ് കണ്ടവര്‍ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങനെ?' എന്നാണ് ഇടത് പ്രൊഫൈലുകൾ ചോദിക്കുന്നത്. ഒറിജിനല്‍ ആണെങ്കില്‍ പണത്തിന്റെ സോഴ്‌സ് കാണിക്കേണ്ടി വരുമെന്നും വ്യാജനാണെങ്കില്‍ കമ്പനിക്ക് സതീശനെതീരെ കേസ് കൊടുക്കാമെന്നും ചിലർ കമന്റ് ചെയ്യുന്നു. തനിക്ക് പാകമാകാത്തതിനാൽ രാഹുൽ ഗാന്ധി സമ്മാനിച്ചതാകുമെന്നതടക്കമുള്ള രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് പലരും നടത്തുന്നത്.
advertisement
എന്നാൽ‌, സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമായതിന് പിന്നാലെ വി ഡി സതീശൻ ധരിച്ച ഷൂസിന്റെ യഥാർത്ഥ വില പുറത്തുവന്നു. 9,529 രൂപയുടെ 'ഓൺ റണ്ണിംഗ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചത്. ‌
ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ 'എംപോറിയോ അര്‍മാനി' എന്നെഴുതിയതായിരുന്നു നേരത്തെ ചർച്ചയായത്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വി ഡി സതീശന്‍റെ ഷൂവിന്റെ വില മൂന്ന് ലക്ഷം!'; സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement