സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് നിരാശാജനകമാണെന്നും ഭാവിയിൽ എന്താകുമെന്ന ഭയം ഉണ്ടാകുന്നുവെന്നും നാഗചൈതന്യ പ്രതികരിച്ചു. ഇതിന്റെ ഇരകളാകുന്ന ആളുകളെ സംരക്ഷിക്കാൻ നടപടിയെടുക്കുകയും ഏതെങ്കിലും തരത്തിലുളള നിയമം നടപ്പിലാക്കുകയും വേണമെന്നും താരം എക്സിൽ കുറിച്ചു.
Also read-രശ്മികയ്ക്ക് പിന്നാലെ കത്രീന കെയ്ഫും; താരത്തിന്‍റെ ഡീപ്ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍
അമിതാഭ് ബച്ചനാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആദ്യം പ്രതികരിച്ചത്. ഇതിനു പിന്നാലെ താരത്തിനു പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. രശ്മിക മന്ദാനയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയ വ്യാജമാണെന്ന് സ്ഥിരീകരിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു മാധ്യമപ്രവർത്തകൻ രംഗത്തെത്തി. അതേസമയം നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഡീപ്ഫേക്ക് തട്ടിപ്പില്‍ കുരുങ്ങി ബോളിവുഡ് താരം കത്രീന കെയ്ഫ്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ടൈഗര്‍ 3’ സിനിമയിലെ വൈറലായ കത്രീനയുടെ ടവ്വല്‍ ഫൈറ്റ് രംഗമാണ് ഡീപ്ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.