രശ്മികയ്ക്ക് പിന്നാലെ കത്രീന കെയ്ഫും; താരത്തിന്‍റെ ഡീപ്ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
'ടൈഗര്‍ 3' സിനിമയിലെ വൈറലായ കത്രീനയുടെ ടവ്വല്‍ ഫൈറ്റ് രംഗമാണ് ഡീപ്ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഡീപ്ഫേക്ക് തട്ടിപ്പില്‍ കുരുങ്ങി ബോളിവുഡ് താരം കത്രീന കെയ്ഫ്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ടൈഗര്‍ 3’ സിനിമയിലെ വൈറലായ കത്രീനയുടെ ടവ്വല്‍ ഫൈറ്റ് രംഗമാണ് ഡീപ്ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒരു ടവൽ മാത്രം ധരിച്ച് ഹോളിവുഡ് താരവുമായി സംഘട്ടനത്തിലേര്‍പ്പെടുന്ന കത്രീനയാണ് യഥാർഥത്തിലുള്ളത് . എന്നാൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്ഫേക്ക് ചിത്രത്തിൽ കത്രീന ഒരു ലോ കട്ട് വെള്ള മേൽവസ്ത്രവും ടവലിന് പകരം വെള്ള അടിവസ്ത്രവും ധരിച്ച വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ദൃശ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
advertisement
കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്നതാണ് വീഡിയോ. ഇതിൽ ആ സ്ത്രീയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്ത് വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥ വീഡിയോയിൽ ഉള്ളത് ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ ആണ്.
Katrina Kaif’s towel scene from Tiger 3 gets morphed. Deepfake picture is garnering attention and it’s really shameful. AI is a great tool but using it to morph women is outright criminal offence. Feels disgusted#tiger3 #morphedpic #katrina @BeingSalmanKhan @yrf @KatrinaKaifFB pic.twitter.com/Jv0ABOsvTQ
— Pranit (@pranit_pranu) November 7, 2023
advertisement
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകൾ നിർമിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 07, 2023 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രശ്മികയ്ക്ക് പിന്നാലെ കത്രീന കെയ്ഫും; താരത്തിന്‍റെ ഡീപ്ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍