2022-ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍വെച്ച് എക്‌സ്‌പോസ്ഡ് റൂട്ട് ഓണ്‍-ഓര്‍ബിറ്റ് ടെസ്റ്റ് സിസ്റ്റം (എക്‌സ്‌റൂട്ട്‌സ്) നടത്തുന്നതിനിടെ നാസ ബഹിരാകാശ ഗവേഷകനായ ഫ്രാങ്ക് റൂബിയോയുടെ കൈയ്യില്‍ നിന്നുമാണ് തക്കാളി നഷ്ടമായത്. പ്ലാസ്റ്റിക് ബാഗിനകത്തുവെച്ച രണ്ട് തക്കാളികള്‍ റൂബിയോ മറന്നുവയ്ക്കുകയായിരുന്നു.
''തക്കാളി കണ്ടെത്തുന്നതിനായി20 മണിക്കൂറോളം സമയം ചെലഴിച്ചിരുന്നു. ഞാന്‍ തക്കാളി കഴിച്ചുകാണുമെന്നാണ് മിക്കവരും കരുതിയത്,''റൂബിയോ പറഞ്ഞു.
തക്കാളി കണ്ടെത്താന്‍ കഴിയാത്തതില്‍ താന്‍ ഏറെ നിരാശനായിരുന്നുവെന്നും താന്‍ അത് കഴിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചിരുന്നതായും റൂബിയോ പറഞ്ഞു. റൂബിയോ തിരികെ ഭൂമിയിലേക്ക് വന്ന് മാസങ്ങള്‍ക്കുശേഷംനാസയുടെ മറ്റൊരു ബഹിരാകാശ ഗവേഷകനാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന തക്കാളികള്‍ കണ്ടെത്തിയത്.
advertisement
മുംബൈയിൽ 17 കോടിയുടെ ഫ്ലാറ്റ്; ആഡംബര കാറുകളുടെ വൻശേഖരം; 54 കോടിആസ്തിയുള്ള മലയാളി താരം
അപ്പോഴേക്കും തക്കാളിയുടെ ഉള്ളിലെ നീര് വറ്റി ഉണങ്ങിപ്പോയിരുന്നതായി അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ അറിയിച്ചു. ചില നിറവ്യത്യാസങ്ങള്‍ ഉണ്ടായതല്ലാതെ അതില്‍ ഫംഗല്‍ ബാധകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.രണ്ട് തക്കാളികളും ബഹിരാകാശത്ത് തന്നെ ഉപേക്ഷിച്ചു. അതിനാൽ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരില്ല.
മണ്ണോ ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ മറ്റ് വസ്തുക്കളോ ഇല്ലാതെ ബഹിരാകാശത്ത് ഹൈഡ്രോപോണിക്‌സ്, എയറോപോണിക്‌സ് എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സസ്യങ്ങള്‍ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നാസയുടെ എക്‌സ്‌റൂട്ട്‌സ് പദ്ധതി. ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്ക് ആവശ്യമായ സസ്യസംവിധാനങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അവരുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന് പുറമെ ബഹിരാകാശത്ത് പുതിയ ഭക്ഷ്യ സംവിധാനത്തിന്റെ ആവശ്യകത പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു പരീക്ഷണവും റൂബിയോയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ സസ്യസംവിധാനം ഉപയോഗപ്പെടുത്തി വെളിച്ചത്തിനും പഴങ്ങളുടെ ഉത്പാദനത്തിന് ആവശ്യമായ വളത്തിനും ഊന്നല്‍ നല്‍കി കുള്ളന്‍ തക്കാളി വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പരീക്ഷണം നടത്തിയത്. പോഷകമൂല്യമുള്ളതും നിലയത്തിലെ അംഗങ്ങളുടെ രുചിയ്ക്ക് അനുസരിച്ചുള്ളതുമായ ഉത്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നെന്നും നാസ അറിയിച്ചു.