മുറിയിലെ ടിവിയിൽ ഈ ഗാനം വെച്ചതോടെ രണ്ട് കുട്ടികളും ആ പാട്ട് പാടുന്നത് കാണാം. 'അഡഡഡഡഡഡ... നയന്‍താര, എന്റെ ഉയിരും ഉലകും' എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ഇരട്ട കുളികളെ അഭിനന്ദിക്കുന്നത്. സോ ക്യൂട്ട്, ചെല്ല കുട്ടീസ് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
വിഘ്നേഷ് സംവിധാനം ചെയ്ത് വിജയ് സേതുപതി, നയൻതാര പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് നാനും റൗഡി താൻ. അതേസമയം, നാനും റൗഡി താൻ എന്ന സിനിമയെകുറിച്ചുള്ള തർക്കങ്ങളും വിവാദങ്ങളും ഇതുവരെയും അവസാനിച്ചിട്ടില്ല.
Also Read: നയൻതാരയ്ക്ക് പോലും 25 കോടി! നാഗ ചൈതന്യ ശോഭിത വിവാഹ വീഡിയോ വിറ്റത് റെക്കോർഡ് തുകയ്ക്ക്
വിവാഹ ഡോക്യുമെന്ററിയിലെ 3 സെക്കന്‍റ് വരുന്ന ബിടിഎസ് രംഗം ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്കെതിരെ നിര്‍മാതാവും നടനുമായ ധനുഷ് നയൻതാരയോട് പത്തുകോടി നഷ്ടപരിഹാരമാണ്. ധനുഷിന്‍റെ നീക്കത്തിനെതിരെ 3 പേജുളള തുറന്ന കത്ത് പങ്കുവച്ച് നയന്‍താരയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഡോക്യുമെന്ററി ഏറെ ചർച്ചയായത്.