നയൻതാരയ്ക്ക് പോലും 25 കോടി! നാഗ ചൈതന്യ ശോഭിത വിവാഹ വീഡിയോ വിറ്റത് റെക്കോർഡ് തുകയ്ക്ക്
- Published by:meera_57
- news18-malayalam
Last Updated:
നയൻതാരയുടെ വിവാഹ വീഡിയോയ്ക്ക് ലഭിച്ചതിനേക്കാൾ വലിയ തുകയ്ക്ക് നാഗ ചൈതന്യ, ശോഭിത വീഡിയോ വിൽക്കും
കാത്തുകാത്തിരുന്ന നയൻതാര (Nayanthara), വിഗ്നേഷ് ശിവൻ (Vignesh Shivan) വിവാഹ വീഡിയോ രണ്ടു വർഷങ്ങളുടെ മറനീക്കി പുറത്തിറങ്ങിയിട്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. 25 കോടി രൂപ വിലനൽകിയാണ് നയൻസും വിക്കിയും അവരുടെ കല്യാണ വീഡിയോ വിറ്റത്. തൊട്ടുപിന്നാലെ മറ്റൊരു താര വിവാഹ വീഡിയോയും ഒ.ടി.ടിയിൽ എത്തുന്ന വിവരം വാർത്തയായിരുന്നു. നടൻ നാഗ ചൈതന്യയും (Naga Chaitanya) ശോഭിത ധുലിപാലയും (Sobhita Dhulipala) തമ്മിലെ വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ലിക്സ് പൊന്നുംവില നൽകി വാങ്ങി എന്നാണ് വാർത്ത. ഡിസംബർ നാലിന് ഹൈദരാബാദിൽ വച്ച് വിവാഹം നടക്കും
advertisement
വിവാഹ വീഡിയോയുടെ അവകാശം ചോദിച്ചു വാങ്ങാൻ നിരവധി ഒ.ടി.ടി. കമ്പനികൾ നാഗ ചൈതന്യയെ സമീപിച്ചു. തങ്ങളുടെ വിവാഹ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സിന് നൽകാൻ അവർ തീരുമാനിച്ചു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ആണ് ഇങ്ങനെയൊരു വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്. ഇക്കാര്യത്തെ കുറിച്ച് നാഗ ചൈതന്യയും ശോഭിതയും കമന്റ് ചെയ്തിട്ടില്ല. ബോളിവുഡിൽ ഇത് പതിവെങ്കിലും, തെന്നിന്ത്യൻ സിനിമയിൽ ഇത്തരമൊരു പ്രവണതക്ക് വലിയ ഡിമാൻഡ് ഇതുവരെയും ഇല്ലായിരുന്നു (തുടർന്ന് വായിക്കുക)
advertisement
നയൻതാരയാണ് ഇങ്ങനെയൊരു ട്രെന്റിന് ആരംഭം കുറിച്ചത്. വെറുമൊരു വിവാഹ വീഡിയോയായി ഒതുങ്ങാതെ, ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ കൂടി ഉൾപ്പെടുത്തിയ ജീവിതഗന്ധിയായ ദൃശ്യമായി 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി. മറ്റു പല സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെ തട്ടിച്ചുനോക്കുമ്പോൾ 190ലധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച നെറ്റ്ഫ്ലിക്സ് എന്തുകൊണ്ടും അവർ തിരഞ്ഞെടുക്കുകയായിരുന്നത്രെ
advertisement
രാജ്യത്തിനകത്തും പുറത്തും വിവാഹവീഡിയോയ്ക്ക് റീച്ച് ലഭിക്കും എന്നതിനാലാണത്രെ ഇത്തരമൊരു നീക്കം. തെലുങ്ക്, തമിഴ്, ബോളിവുഡ് സിനിമകളിലെ പ്രമുഖരുടെ സാന്നിധ്യം വീഡിയോയുടെ സ്റ്റാർ വാല്യൂ വർധിപ്പിക്കും എന്നൊരു ശ്രുതിയുണ്ട്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ ക്ഷണിതാക്കളായുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പരമ്പരാഗത മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ശോഭിതയുടെ കുടുംബത്തിന് ചേരുന്ന വിധമായിരിക്കും വിവാഹച്ചടങ്ങുകൾ ഒരുക്കുക എന്ന് വളരെ നേരത്തെയുള്ള റിപ്പോർട്ടുകളിൽ പരാമർശമുണ്ടായിരുന്നു
advertisement
എട്ടു മണിക്കൂർ നീളുന്ന തെലുങ്ക് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരമുള്ള വിവാഹമായിരിക്കും ഉണ്ടാവുക. ശോഭിതയുമായി അടുത്ത വൃത്തങ്ങളാണ് ഇങ്ങനെയൊരു വിവരത്തിന്റെ ഉറവിടം. ആധുനിക കാലത്തിന്റെതായി യാതൊന്നും കടന്നു വരാത്ത വിവാഹമായിരിക്കുമത്രേ ഇത്. വിവാഹ നിശ്ചയം കഴിഞ്ഞതും, പാരമ്പര്യ രീതി മുറുകെപ്പിടിച്ച ഒരു ചടങ്ങിൽ ശോഭിത പങ്കെടുത്ത ദൃശ്യങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിൽ എത്തിച്ചേർന്നിരുന്നു. അത്തരത്തിലാകും വിവാഹവും നടക്കുകയത്രേ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാകും കൂറ്റൻ വിവാഹവേദി ഉയരുക
advertisement
നയൻതാരയുടെ വിവാഹദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോക്ക് നെറ്റ്ഫ്ലിക്സ് 25 കോടി രൂപ വിലയിട്ടുവെങ്കിൽ, നാഗ ചൈതന്യ ശോഭിത ധുലിപാല വിവാഹത്തിന് 50 കോടിയാണത്രെ വില. നയൻതാരക്ക് ലഭിച്ചതിന്റെ ഇരട്ടി. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണ്. മുൻപ് നടി സമാന്ത റൂത്ത് പ്രഭുവുമായി നടൻ വിവാഹം ചെയ്യുകയും, വിവാഹമോചനം നേടുകയുമായിരുന്നു. നടൻ നാഗാർജുനയുടെയും ആദ്യഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും പുത്രനാണ് നാഗ ചൈതന്യ