ഇത് സംബന്ധിച്ച് ധനുഷ് നയൻതാരയ്ക്ക് നോട്ടീസും അയച്ചിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ധനുഷിന് മറുപടി നൽകിയിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ.
Also Read: Nayanthara | ഒളിയമ്പുമായി നയൻതാര; കർമഫലം പലിശയും ചേർത്ത് തിരികെ കിട്ടും എന്ന് പോസ്റ്റ്
ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് സെക്കൻഡ് വീഡിയോ പകർപ്പവകാശ ലംഘനമാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്.
ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ഈ കേസിൽ പകർപ്പവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് നയൻതാരയുടെയും വിഘ്നേഷിന്റെയും അഭിഭാഷകൻ പറഞ്ഞത്.
advertisement
നയൻതാരയുടെ വിവാഹ ഡോക്യുമെന്റിറിയായ നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ (Nayanthara : Beyond the fairy tale) നെറ്റ്ഫ്ലെക്സിലൂടെയാണ് പുറത്ത് വിട്ടത്.
Also Read: Dhanush Nayanthara controversy: നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയൻതാരയക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
ഡോക്യുമെന്ററി പുറത്ത് വിടുന്നതിന് മുമ്പ് തന്നെ ധനുഷുമായുള്ള തർക്കങ്ങൾ ആരംഭിച്ചിരുന്നു. മൂന്ന് സെക്കൻഡ് വീഡിയോ പുറത്ത് വിടണമെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ധനുഷ് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നത്.
പിന്നാലെ നയൻതാര വിഷയത്തിൽ പ്രതികരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
എന്നാൽ, നയൻതാരയും വിഘ്നേഷും ഡോക്യുമെന്ററിയിൽ മൂന്ന് സെക്കൻഡ് വീഡിയോ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ധനുഷ് കോടതിയെ സമീപിക്കുകയായിരുന്നു.
Also Read: ആ മൂന്നു സെക്കൻഡ് ക്ലിപ്പിൽ കോടതി ധനുഷിന് അനുകൂലം; നയൻതാരയ്ക്ക് തിരിച്ചടി