എന്നാൽ ഇത്തവണ സംഭവിച്ചത് ശരിക്കുമൊരു തമാശയാണ്. വാർത്ത വായിക്കുമ്പോൾ വായനക്കാരിയുടെ മുൻനിരയിലെ പല്ലുകൾ കൊഴിഞ്ഞു. ഉക്രെയിൻ വാർത്താചാനലിലെ അവതാരകയ്ക്കാണ് ഇത് സംഭവിച്ചത്. വാർത്ത വായിക്കുമ്പോൾ പല്ല് കൊഴിയുന്ന തത്സമയ വീഡിയോ അവതാരക തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
ടിഎസ്‌എൻ എന്ന ഉക്രേനിയൻ മാധ്യമത്തിലെ ജനപ്രിയ ന്യൂസ് റീഡർ മാരിച്കയാണ് ഈ കഥയിലെ നായിക. വാർത്ത വായിക്കുന്നതിനിടയിൽ മാരിയുടെ പല്ലുകൾ പെട്ടെന്ന് ഇളകി വീഴുകയായിരുന്നു. എന്നിരുന്നാലും, വാർത്ത വായിക്കുന്നത് നിർത്താതെ, അവർ പല്ല് കയ്യിലെടുത്തുകൊണ്ട് വാർത്ത വായന തുടർന്നു. ഈ സംഭവം കാഴ്ചക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ എല്ലാവരും ഇതു കണ്ടു. സോഷ്യൽ മീഡിയയിൽ സംഗതി ട്രോളാകുകയും ചെയ്തു.
advertisement
വൈകാതെ ഈ വീഡിയോ മാരി തന്നെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. കളിക്കുന്നതിനിടെ തന്റെ ഇളയമകൾ വാച്ച് മുഖത്തേക്ക് എറിഞ്ഞതായി മാരിച്ക പറഞ്ഞു. അപ്പോഴാണ് തനറെ മുൻനിരയിലെ പല്ലുകൾ തകർന്നത്. ആ സമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു. പിന്നീട് ഡോക്ടറെ കണ്ട അവർ, കൃത്രിമ പല്ലുകൾ വെക്കുകയും ചെയ്തു.
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
എന്നാൽ വാർത്ത വായിക്കുന്നതിനിടെ ഈ പല്ലുകൾ ഇളകിവരുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. ഈ തമാശ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതുകൊണ്ടുതന്നെ അത് പെട്ടെന്ന് വൈറലായി. എന്നിരുന്നാലും, സോഷ്യൽ മീഡിയയിലെ എല്ലാവരും മാരിച്കയെ പ്രശംസിച്ചുകൊണ്ടാണ് കമന്‍റുകൾ ഇടുന്നത്.
