ആര്ട്ടുറോ വിദാലിന്റെ ലീഗ് കിരീട റെക്കോര്ഡ് കുതിപ്പിന് അവസാനം. എട്ടു വര്ഷം തുടര്ച്ചയായി ലീഗ് കിരീടങ്ങള് നേടിയ ശേഷം ഒമ്പതാം വര്ഷം ലീഗ് കിരീടം നഷ്ടമായിരിക്കുകയാണ് വിദാലിന്. ഇതോടെ ഒരു റെക്കോഡ് കൂടിയാണ് വിദാലിന് നഷ്ടമാകുന്നത്.
മൂന്ന് രാജ്യങ്ങളിലായായിരുന്നു വിദാല് എട്ട് ലീഗ് കിരീടങ്ങള് എന്ന നേട്ടത്തില് എത്തിയത്. 2012 യുവന്റസിനൊപ്പമാണ് കിരീട വേട്ട വിദാല് തുടങ്ങിയത്. 2012,2013,2014,2015 സീസണുകളില് യുവന്റസിനൊപ്പം ഇറ്റാലിയന് ലീഗ് കിരീടം നേടാന് വിദാലിനായി. 2015നു ശേഷം ബയേണില് പോയ വിഡാല് അവിടെ 2016,2017,2018 സീസണുകളില് ബുണ്ടസ് ലീഗ കിരീടവും ഉയര്ത്തിയിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.