TRENDING:

iPhone | ബുള്ളറ്റ് ആക്രമണത്തില്‍ നിന്ന് സൈനികന്റെ ജീവന്‍ രക്ഷിച്ചത് ഐ ഫോണ്‍; വീഡിയോ വൈറൽ

Last Updated:

ബാക്ക്പാക്കില്‍ നിന്നും ഒരു സൈനികന്‍ തന്റെ ഐഫോണ്‍ പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സൈനികന്റെ ബാക്ക്പാക്കില്‍ പതിച്ച ബുള്ളറ്റ് കൊണ്ട് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ് ഐ ഫോണിന്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആപ്പില്‍ വാച്ച് (apple watch) ഉടമസ്ഥരുടെ ജീവന്‍ (life) രക്ഷിച്ച നിരവധി കഥകള്‍ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഉപയോക്താവിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ (health issue) വരുമ്പോള്‍ ഡോക്ടര്‍ക്ക് (doctor) ആപ്പിള്‍ വാച്ചില്‍ നിന്നും കോള്‍ പോകുന്നതാണ് രീതി. പക്ഷേ ഐ ഫോണ്‍ (iphone) ഒരാളുടെ ജീവന്‍ രക്ഷിച്ചതായ വാര്‍ത്ത എവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ യുക്രൈനില്‍ നിന്നും പുറത്തു വരുന്നത്. ഐ ഫോണ്‍ ഒരു സൈനികന്റെ ജീവന്‍ രക്ഷിച്ചുവെന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ പ്രചരിക്കുന്നത്.
advertisement

തന്റെ ബാക്ക്പാക്കില്‍ നിന്നും ഒരു സൈനികന്‍ തന്റെ ഐഫോണ്‍ പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സൈനികന്റെ ബാക്ക്പാക്കില്‍ പതിച്ച ബുള്ളറ്റ് കൊണ്ട് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ് ഐ ഫോണിന്. ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലെയാണ് ഇവിടെ ഐഫോണ്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഈ ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ വെടി കൊണ്ട് സൈനികന്‍ മരണപ്പെടുമായിരുന്നു. റെഡ്ഡിറ്റിലാണ് സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഐഫോണ്‍ യുക്രൈനിലെ സൈനികന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു, ഈ വീഡിയോയ്ക്ക് ശേഷം റഷ്യക്കാര്‍ മാക്ക്ബുക്ക് ബുള്ളറ്റ്പ്രൂഫ് ആയി ഉപയോഗിച്ചിട്ടുണ്ടാകുമോ?' എന്നാണ് വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോസ്റ്റില്‍ നല്‍കിയിട്ടില്ല. അതേസമയം, കമന്റുകളിലൂടെ ഐ ഫോണിന് നന്ദി പറഞ്ഞിരിക്കുകയാണ് നിരവധിപ്പേര്‍.

advertisement

യുക്രൈനില്‍ നിന്ന് യുദ്ധവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. ഒരാള്‍ തന്റെ അടുക്കളയില്‍ നിന്ന് ഷേവ് ചെയ്യുന്ന ഒരു വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. അടുക്കളയുടെ മുകളില്‍ നിന്ന് താഴേക്ക് വീണുകിടക്കുന്ന ഒരു മിസൈലും വീഡിയോയിലുണ്ട്. എന്നാല്‍ ഇതൊന്നും അത്ര കാര്യമാക്കാതെയാണ് അയാള്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുന്നത്.

വീഡിയോയ്ക്ക് 250-ലധികം പേരാണ് കമന്റ് ചെയ്തത്. മിസൈലിനെ ഒരു പുതിയ ഫര്‍ണീച്ചറിനോട് ഉപമിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ബാത്ത്റൂം സിങ്ക് അടുക്കളയോട് ചേര്‍ന്നു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആശങ്കപ്പെടുന്നവരും നിരവധിയാണ്. '' അടുക്കളയിലെ സ്റ്റൗവിന് അടുത്തായി ഒരു ബാത്ത്റൂം സിങ്കും കണ്ണാടിയും എന്തിനാണെന്ന് ആരും ചിന്തിക്കുന്നില്ലേ?'' എന്ന് ഒരാള്‍ ചോദിച്ചു. ഇതിനു മറുപടിയായി മറ്റൊരു ഉപയോക്താവ് പറഞ്ഞത്, '' യൂറോപ്പില്‍ ടോയ്ലറ്റിനായി ഒരു സ്വകാര്യ മുറിയും സിങ്ക് മുറിയ്ക്ക് പുറത്തും ഉള്ളത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ബാത്ത്റൂമും ഒന്നിലധികം താമസക്കാരുമുള്ള സ്ഥലത്താണെങ്കില്‍ അതില്‍ തെറ്റില്ല.'' എന്നാണ് ഉപയോക്താവിന്റെ കമന്റ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുകെയ്നില്‍ നിന്നുള്ള ഒരു വിവാഹവും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിവാഹ വേഷത്തിനു പകരം സൈനിക യൂണിഫോമിലായിരുന്നു ദമ്പതികള്‍. ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവാണ് ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചത്. തലയില്‍ വെള്ള നിറത്തിലുള്ള ഷോളും കൈകളില്‍ ഒരു ബൊക്കയും പിടിച്ചാണ് യുവതി പള്ളിയില്‍ നിന്ന് ഇറങ്ങി വരുന്നത്. വരന്‍ മണവാട്ടിയെ എടുത്തുപൊക്കുന്നതും വീഡിയോയില്‍ കാണാം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
iPhone | ബുള്ളറ്റ് ആക്രമണത്തില്‍ നിന്ന് സൈനികന്റെ ജീവന്‍ രക്ഷിച്ചത് ഐ ഫോണ്‍; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories