ജനുവരി 22ന് തിരുവനന്തപുരത്തെത്തിയ അജിത് ഡോവൽ 23നാണ് മടങ്ങിയത്. 23ന് രാവിലെ 9 മണിയോടെയാണ് ഡോവല്‍ കടയിലെത്തിയത്. നിമിഷങ്ങൾക്കകം മടങ്ങുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മീറ്ററുകൾ മാത്രം അപ്പുറത്ത് റോഡ് ഷോയിൽ പങ്കെടുത്ത സമയത്തായിരുന്നു ഇത്. അജിത് ഡോവൽ കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചീപ്സ് വാങ്ങി മടങ്ങുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ഉപദേഷ്ടാവ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറയുന്നു.
advertisement
ചിപ്സ് വാങ്ങാനാണ് അദ്ദേഹം എത്തിയത്. എല്ലാം നോക്കിക്കണ്ടു. സാധാരണക്കാരനെ പോലെയാണ് വന്നത്. സാധാരണ 9 മണിക്കാണ് കട തുറക്കാറ്, ശബരിമല സീസൺ ആയതിനാൽ ഷോപ് നേരത്തെ തുറക്കും. ഇതറിഞ്ഞാകാം അദ്ദേഹം ആ സമയത്ത് എത്തിയത്. വലിയ തിരക്കില്ലാത്ത സമയമായിരുന്നു. പ്രകാശ് രാജ്, ഓംപുരി തുടങ്ങിയ പ്രമുഖർ ഇവിടെ വന്നിട്ടുണ്ട്. വിവിഐപികളും, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമൊക്കെ എത്താറുണ്ട്. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജീവനക്കാർ പറഞ്ഞു. തിരുവനന്തപുരത്ത് വിഎസ്എസ്സിയിൽ യോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് ഡോവല്‍ എത്തിയത്.
കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അജിത് ഡോവൽ കോട്ടം എഎസ്പിയായാണ് ഔദ്യഗിക ജീവിതം ആരംഭിച്ചത്.
Summary: National Security Advisor Ajit Doval, made a low-key stop at a local bakery. CCTV footage from Maha Chips in Pazhavangadi shows Doval, dressed casually and accompanied by plainclothes security personnel, buying snacks like a regular customer. The footage surfaced recently, surprising locals who hadn't realized a top national official was in their midst.
