ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ഈ കവചം ധരിച്ച് ജോലി ചെയ്യുമ്പോൾ ചൂടും വിയര്‍പ്പുമൊക്കെയായുള്ള ബുദ്ധിമുട്ട് പല ആരോഗ്യപ്രവർത്തകരും പലപ്പോഴായി പങ്കുവച്ചിട്ടുള്ളതുമാണ്. എന്നാൽ പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള അസൗകര്യം കുറയ്ക്കാൻ റഷ്യയിലെ ഒരു നഴ്സ് സ്വീകരിച്ച മാർഗം ഇപ്പോൾ വിമർശനങ്ങൾ ഉയര്‍ത്തിയിരിക്കുകയാണ്.
പുരുഷന്മാരുടെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ പിപിഇ കിറ്റിന് താഴെ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ജോലിക്കെത്തിയത്. കടുത്ത ചൂട് സഹിക്കാൻ വയ്യാതെയാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്. സുതാര്യമായ കവചിത വസ്ത്രങ്ങളിലൂടെ ഇവരുടെ അടിവസ്ത്രങ്ങൾ വ്യക്തമായി തന്നെ പുറത്തു കാണാമായിരുന്നു. ജോലിക്കിടെയുള്ള ഇവരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
TRENDING:Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ്! [NEWS]പെരുന്നാൾ നമസ്കാരം വീടുകളിൽ; ആലിംഗനവും ഹസ്തദാനവും വേണ്ട; നിര്‍ദേശങ്ങളുമായി കർണാടകയിലെ മുസ്ലീം സംഘടനകൾ [NEWS]കുപ്പി 'ആപ്പി'ലാകുമോ? 'ബെവ് ക്യൂ' വരാൻ തടസമെന്ത്? [NEWS]
മോസ്കോയിൽ നിന്ന് നൂറ് മൈൽ അകലെയുള്ള തുലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഒരു രോഗി പകർത്തിയ ചിത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നഴ്സിന്‍റെ വേഷത്തെക്കുറിച്ച് രോഗികളാരും തന്നെ പരാതി ഉയർത്തിയില്ലെന്നാണ് ചിത്രം പകർത്തിയ ആൾ പറയുന്നത്. എന്നാൽ മെഡിക്കൽ വസ്ത്രങ്ങളുടെ ആവശ്യകത എന്നത് പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുമ്പോഴുള്ള ചൂട് സഹിക്കാനാകാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവതി പറയുന്നത്. PPE കിറ്റ് പൂർണ്ണമായും സുതാര്യമായിരിക്കുമെന്ന് കരുതിയില്ലെന്നും ഇവർ പറയുന്നു.