പാമ്പുപിടിക്കുന്ന ഒരു സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇവര്‍ ഷൂസിനുള്ളില്‍ കയറിയിരിക്കുന്ന മൂര്‍ഖനെ ഇരുമ്പു വടി ഉപയോഗിച്ച് പുറത്ത് ചാടിക്കുന്നു. സ്ത്രീയെ ആക്രമിക്കാനുള്ള ഉദ്ദേശത്തോടെയാണ് പാമ്പ് പുറത്തേയ്ക്ക് വരുന്നത്. എന്നാല്‍ ഈ സ്ത്രീ വളരെ ശ്രദ്ധാപൂര്‍വ്വം മുന്‍കരുതലുകള്‍ എടുത്ത് പാമ്പിനെ കൈകാര്യം ചെയ്യുകയും ഒടുവില്‍ അതിനെ ചെരുപ്പില്‍ നിന്ന് പുറത്തേയ്ക്ക് എടുക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
പാമ്പ് കയറി ഇരുന്ന ഷൂസ് ഇനി ധരിക്കുന്നതിന് മുന്‍പ് എങ്ങനെ വൃത്തിയാക്കണമെന്ന് രക്ഷാപ്രവര്‍ത്തക വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മഴക്കാലത്ത് എല്ലാവരും വളരെ കരുതലോടെ ഇരിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു. വീഡിയ കണ്ട് പേടിച്ച് പോയി എന്നും ഇതിന് ശേഷം തങ്ങള്‍ സ്വന്തം ഷൂസ് വിശദമായി പരിശോധിച്ചു എന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'എന്റെ നനഞ്ഞ ഷൂസ് ഞാന്‍ പുറത്ത് ഉണക്കാന്‍ വെച്ചിരിക്കുകയായിരുന്നു, ഈ വീഡിയോ കണ്ടതോടെ പുറത്ത് പോയി അതെടുത്ത് കൊണ്ട് വന്നു' ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.
advertisement
തന്റെ സുഹൃത്തിന്റെ ടോയ്‌ലറ്റിനുള്ളില്‍ പാമ്പിനെ കണ്ട ഒരു അനുഭവം മറ്റൊരാള്‍ ചിത്രത്തോടൊപ്പം പങ്കുവെച്ചു. ഫ്‌ലെഷ് ചെയ്തതിന് ശേഷമാണ് പാമ്പിനെ തന്റെ സുഹൃത്ത് കണ്ടതെന്നും അയാള്‍ വിശദീകരിക്കുന്നു.
ഷൂസിനുള്ളില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന വീഡിയോ ഏകദേശം നാലായിരത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. നിരവധി കമന്റുകളും ഈ പോസ്റ്റിന് താഴെ വരുന്നുണ്ട്.
Also Read- Mother | മകന്റെ സുഹൃത്തിന് എന്നും ടിഫിൻ ബോക്സൊരുക്കി അമ്മ; സ്നേഹം മാത്രം മതിയെന്ന് കുറിപ്പും
പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ പലപ്പോഴും പാമ്പിനെ കണ്ടെത്താറുണ്ട്. കൂത്തുപറമ്പ് ടൗണില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ പാമ്പിനെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. അതുവഴി നടന്ന് പോവുകയായിരുന്ന സ്ത്രീയാണ് ആദ്യം ബൈക്കില്‍ പാമ്പിനെ കണ്ട് പരിസരത്തുള്ളവരെ അറിയിച്ചത്. ബൈക്കുടമ പ്രശാന്ത് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും ടാങ്ക് കവറിനുള്ളില്‍ നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫോറസ്റ്റ് റസ്‌ക്യൂ ടീം അംഗം ഷംസീര്‍ സംഭവ സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പൂച്ചക്കണ്ണന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ പിന്നീട് കണ്ണവം വനത്തിനുള്ളില്‍ വിട്ടയച്ചു. ദക്ഷിണേഷ്യയില്‍ കണ്ടുവരുന്ന മാരകമല്ലാത്ത വിഷമുള്ള ഒരിനം പാമ്പാണ് പൂച്ചക്കണ്ണന്‍.