''ഒരു നല്ല ക്യാമ്പ് ഫയറിനുള്ള ഒരുക്കങ്ങളായി'', '' സിയാച്ചിനിലെ സൈനികര്‍ക്ക് തീകൊളുത്തുന്ന ഈ ഉപകരണങ്ങള്‍ ഉള്ളതുകൊണ്ട് തണുപ്പ് അനുഭവപ്പെടില്ല'', '' ഒല സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കാതിരിക്കാനുള്ള ഏക പരിഹാരം ഇതാണ്'', '' ഹിമാലയത്തിൽ ഉഷ്ണതരംഗം", "തീ പിടിക്കാതിരിക്കാനാണ് നിങ്ങൾ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് കരുതുന്നു." എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
advertisement
വാഹനങ്ങള്‍ക്ക് തീപിടിച്ച (fire) സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒല ഇലക്ട്രിക് 1,441 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 26 ന് പൂനെയില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക വിലയിരുത്തലില്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കമ്പനി അറിയിച്ചിരുന്നു.
'' ഒരു മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ പരിശോധന നടത്തുമെന്നും അതിനാല്‍ 1,441 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നുണ്ടെന്നും'' കമ്പനി അറിയിച്ചിരുന്നു. ഈ സ്‌കൂട്ടറുകള്‍ ഞങ്ങളുടെ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി, തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ പരിശോധന നടത്തുമെന്നും ഒല ഇലക്ട്രിക് പറഞ്ഞു. തങ്ങളുടെ സ്‌കൂട്ടറുകളുടെ ബാറ്ററി സംവിധാനങ്ങള്‍ ഇന്ത്യയുടെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156 ഉം യൂറോപ്യന്‍ മാനദണ്ഡമായ ഇസിഇ 136 ഉം അനുസരിച്ചുള്ളതാണെന്നും ഒല ഇലക്ട്രിക് പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെയില്‍ ഒലയുടെ വാഹനം അഗ്നിക്കിരയാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്പനി നിര്‍ദേശിച്ചത്. വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറഞ്ഞിരുന്നു. ഒലയ്ക്ക് പുറമെ ജിതേന്ദ്ര ഇവി, ഒക്കിനാവ, പ്യൂവര്‍ ഇവി എന്നീ കമ്പനികളുടെയും വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ഒല സ്‌കൂട്ടറുകളോടൊപ്പം തന്നെ മികച്ച സ്‌കൂട്ടറുകള്‍ വിപണിയിലുണ്ടെങ്കിലും ഇവയ്ക്ക് ലഭിച്ച ജനശ്രദ്ധ മറ്റൊരു വാഹനത്തിനും ലഭിച്ചിട്ടില്ല. മികച്ച രൂപകല്‍പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഒലയുടെ സ്‌കൂട്ടര്‍ വിപണിയിലെത്തിയത്.
ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ഏകദേശം 135 കിലോമീറ്റര്‍ വാഹനം ഓടും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗത 115 കിലോമീറ്ററാണ്. 1,29,999 രൂപയാണ് എസ് വണ്‍ പ്രോയുടെ എക്സ്ഷോറൂം വില.