വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒല സ്കൂട്ടറിന് (Ola Scooter) തീപിടിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചത്. വാഹനം അഗ്നിക്കിരയാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒല കമ്പനി. അന്വേഷണം പ്രഖ്യാപിച്ച വിവരം നിര്‍മാതാക്കള്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
പൂനെയില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറയുന്നു.
Oh No!
Looks like #OLA pic.twitter.com/QZlYkvMbMh
— Vinkesh Gulati 🇮🇳 (@VinkeshGulati) March 26, 2022
കഴിഞ്ഞ വര്‍ഷമാണ് ഒല ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചത്. ഒല സ്കൂട്ടറുകളോടൊപ്പം തന്നെ മികച്ച സ്കൂട്ടറുകള് വിപണിയിലുണ്ടെങ്കിലും ഇവയ്ക്ക് ലഭിച്ച ജനശ്രദ്ധ മറ്റൊരു വാഹനത്തിനും ലഭിച്ചിട്ടില്ല. മികച്ച രൂപകല്പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഒലയുടെ സ്കൂട്ടര്‍ വിപണിയിലെത്തിയത്.
ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ഏകദേശം 135 കിലോമീറ്റര്‍ വാഹനം ഓടും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 115 കിലോമീറ്ററാണ്. 1,29,999 രൂപയാണ് എസ് വണ്‍ പ്രോയുടെ എക്സ്ഷോറൂം വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electric scooter, Fire, Ola, Viral video