TRENDING:

One Lakh Reward |ഒരുലക്ഷം രൂപ പാരിതോഷികം; കാണാതെ പോയ നായക്കുട്ടിയെ കണ്ടുകിട്ടുന്നവർക്ക്

Last Updated:

ഈ നായക്കുട്ടിയെ കണ്ടുകിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നതാണെന്നും പത്രപരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കാണാതായ നായക്കുട്ടിയെ കണ്ടുകിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചുള്ള പത്ര പരസ്യം വൈറലാകുന്നു. മാംഗോ എന്ന് വിളിക്കുന്ന കോംബൈ ബ്രീഡിൽപ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെയാണ് കാണാതായത്. എറണാകുളം പാലാരിവട്ടം നേതാജി റോഡിൽനിന്നാണ് നായക്കുട്ടിയെ കാണാതായത്. ഈ നായക്കുട്ടിയെ കണ്ടുകിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നതാണെന്നും പത്രപരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.
advertisement

നായയെ കണ്ടെത്താൻ സഹായിക്കുന്ന അടയാളങ്ങളും നൽകിയിട്ടുണ്ട്. തിരിച്ചറിയൽ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ബ്രൗൺ നിറമാണ് നായക്കുട്ടിക്ക്. ലൈറ്റ് ബ്രൗൺ നിറത്തിലെ കണ്ണുകളുമുണ്ട്. നീല നിറത്തിലുള്ള ബെൽറ്റ് കഴുത്തിലുണ്ട്. ഫോൺ നമ്പർ സഹിതമാണ് നായക്കുട്ടിടെയ കണ്ടെത്താനുള്ള പത്ര പരസ്യം വന്നിരിക്കുന്നത്.

ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള പത്ര പരസ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിട്ടുണ്ട്.

പതുങ്ങി വന്ന്, വളർത്തുനായയെ കടിച്ചെടുത്തോടി പുള്ളിപ്പുലി; നടുക്കുന്ന ദൃശ്യങ്ങൾ

വളര്‍ത്തുനായയ്ക്ക് നേരെ പുള്ളിപ്പുലിയുടെ (leopard) ആക്രമണം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് (nasik) സംഭവം. വീടിനു സമീപത്തെ സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനു പുറത്തുള്ള ചെറിയ മതില്‍ പോലെയുള്ള ഭിത്തിയില്‍ ഒരു കറുത്ത നിറത്തിലുള്ള വളര്‍ത്തുനായ (pet dog) കിടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.

advertisement

പെട്ടെന്ന് എന്തോ ശ്രദ്ധയില്‍പ്പെട്ട നായ എഴുന്നേറ്റ് നില്‍ക്കുന്നുണ്ട്. ഒരു പുള്ളിപ്പുലി നായയുടെ അടുത്തേക്ക് പാഞ്ഞുവരുന്നതായി കാണാം. പരിഭ്രാന്തനായ നായ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. അവസാനം, മതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായയെ പുള്ളപ്പുലി പിടികൂടുകയായിരുന്നു. നായയെ കടിച്ചുകൊണ്ടുപോകുന്ന പുള്ളിപ്പുലിയെയാണ് വീഡിയോയില്‍ അവസാനം കാണുന്നത്.

നാസികിലെ മുങ്‌സാരെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് നാസിക്കിലെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ പങ്കജ് ഗാര്‍ഗ്, ഗ്രാമത്തിലെ ജനങ്ങള്‍ രാത്രിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പുലി ശല്യം കൂടുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

advertisement

Also Read-Peacock | ബാൽക്കണിയിൽ നിന്നും ബാൽക്കണിയിലേക്ക് പറന്ന് മയിൽ; ഡൽഹിയിൽ അപൂർവം; വീഡിയോ വൈറൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1.1 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. വളര്‍ത്തുനായയെ പുറത്തുനിര്‍ത്തിയത് എന്തിനാണെന്ന് പല ഉപയോക്താക്കളും ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, മിക്ക ആളുകളും ഇതൊരു ക്രൂര പ്രവൃത്തിയാണെന്ന് അഭിപ്രായപ്പെടുമ്പോഴും, നായ പുള്ളിപ്പുലിയുടെ ഭക്ഷണമാണെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
One Lakh Reward |ഒരുലക്ഷം രൂപ പാരിതോഷികം; കാണാതെ പോയ നായക്കുട്ടിയെ കണ്ടുകിട്ടുന്നവർക്ക്
Open in App
Home
Video
Impact Shorts
Web Stories