TRENDING:

കാബിനറ്റിൽ 'പൂച്ച മന്ത്രിമാര്‍': സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പാക് സർക്കാരിന്റെ ലൈവ് വീഡിയോ

Last Updated:

മനുഷ്യരുടെ മുഖത്തിന് പൂച്ചകളുടെ ഫീച്ചറുകൾ നൽകുന്ന ഒരു ഫിൽട്ടറാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് സോഷ്യൽ മീഡിയ. ഇവിടെ ഒരാൾക്ക് പറ്റുന്ന അമളികൾ ആഘോഷമാക്കാൻ മാത്രം തയ്യാറായി ആളുകളുണ്ട്. ‌ടൈപ്പ് ചെയ്തതിലേ തെറ്റോ അല്ലേങ്കിൽ ഇമോജി മാറിപ്പോകലോ അങ്ങനെ പല പ്രമുഖരുടെയും അബദ്ധങ്ങൾ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement

Also Read-കാണാതായത് 16000 രൂപയുടെ മദ്യം; കള്ളനെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് സെക്യൂരിറ്റി ജീവനക്കാരന്‍

സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം പാക് സർക്കാരാണ്. കഴിഞ്ഞ ദിവസത്തെ കാബിനറ്റ് ചർച്ച, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാൻ തെഹ്രീക-ഇ-ഇൻസാഫ് പാർട്ടിയുടെ ഫേസ്ബുക്ക് പേജ് വഴി ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഇതിലുണ്ടായ ഒരു അമളിയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്. അബദ്ധത്തിൽ 'കാറ്റ് ഫിൽട്ടർ' ഓൺചെയ്തായിരുന്നു ഇവർ വീഡിയോ സംപ്രേഷണം ചെയ്തത്. മനുഷ്യരുടെ മുഖത്തിന് പൂച്ചകളുടെ ഫീച്ചറുകൾ നൽകുന്ന ഒരു ഫിൽട്ടറാണിത്. ഇത് ഓൺ ആയതോടെ കാബിനറ്റ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാർക്ക് പൂച്ചയുടെ ചെവികളും മൂക്കും മീശയുമൊക്കെയായി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയും സംഭവം ആഘോഷമാക്കി.

advertisement

Also Read-ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ഇന്ത്യയിലാണ്; അറിയാം പട്ടികയിലെ ആദ്യ 10 നഗരങ്ങളെ

സംഭവത്തിന് പിന്നാലെ തന്നെ പാർട്ടി വിശദീകരണവുമായെത്തി. കഠിനാധ്വാനം ചെയ്യുന്ന പാർട്ടി പ്രതിനിധികളില്‍ നിന്നുണ്ടായ ഒരു മനുഷ്യ സഹജമായ തെറ്റാണിതെന്നായിരുന്നു വിശദീകരണം. ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാബിനറ്റിൽ 'പൂച്ച മന്ത്രിമാര്‍': സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പാക് സർക്കാരിന്റെ ലൈവ് വീഡിയോ