കാണാതായത് 16000 രൂപയുടെ മദ്യം; കള്ളനെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് സെക്യൂരിറ്റി ജീവനക്കാരന്‍

ഏരുമേലിയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

news18
Updated: June 15, 2019, 11:26 AM IST
കാണാതായത് 16000 രൂപയുടെ മദ്യം; കള്ളനെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് സെക്യൂരിറ്റി ജീവനക്കാരന്‍
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 15, 2019, 11:26 AM IST
  • Share this:
കോട്ടയം: കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റില്‍ നിന്നും സ്ഥിരമായി മദ്യക്കുപ്പികള്‍ മോഷ്ടിച്ചയാള്‍ ഒടുവില്‍ ജീവനക്കാര്‍ സ്ഥാപിച്ച മൊബൈല്‍ ക്യാമറയില്‍ കുടുങ്ങി. പക്ഷെ കള്ളനെ കണ്ട് ജീവനക്കാര്‍ ഞെട്ടിയെന്നതാണ് സത്യം. അപ്രതീക്ഷിതമായി കാവല്‍ക്കാരന്‍ ക്യാമറയില്‍ കുടുങ്ങിയതാണ് ജീവനക്കാരെ ഞെട്ടിച്ചത്. ഏരുമേലിയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ജോസ് കടവുങ്കലിനെ പുറത്താക്കിയതിനു പുറമെ മോഷണത്തിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

സ്ഥിരമായി മദ്യക്കുപ്പികള്‍ കാണാതായതിനെ തുടര്‍ന്നാണ് കള്ളനെ പിടിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. പുതുതായി ജോലിക്കെത്തിയ ചിലരെയാണ് ഇക്കാര്യത്തില്‍ ഒരു വിബാഗം ജീവനക്കാര്‍ സംശയിച്ചത്. ഇതേത്തുടര്‍ന്നാണ് മൊബൈല്‍ ക്യാമറ കടയ്ക്കുള്ളില്‍ വയ്ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ കുപ്പി അടിച്ചുമാറ്റി അരയില്‍ തിരുകുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പലതവണയായി 16000 രൂപയുടെ മദ്യം മോഷണം പോയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ജോസ് കടവുങ്കലിനെ ജോലിയില്‍ നിന്നും പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Also Read അറുക്കാൻ പിടിച്ച കോഴി ജീവനും കൊണ്ടുപാഞ്ഞു; പിന്നാലെ ഓടിയ കടയുടമ പൊട്ടക്കിണറ്റിൽ വീണു

First published: June 15, 2019, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading