TRENDING:

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയ അഡ്മിനെ യുവാവ് വെടിവെച്ച് കൊന്നു

Last Updated:

അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് യുവാവിനെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ യുവാവ് ഗ്രൂപ്പ് അഡ്മിനെ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ മുഷ്താഖ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അഷ്ഫാഖ് ഖാന്‍ ആണ് മുഷ്താഖിനെ കൊലപ്പെടുത്തിയത്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് മുഷ്താഖ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഷ്ഫാഖിനെ ഒഴിവാക്കിയിരുന്നു. ഇതാണ് മുഷ്താഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
News18
News18
advertisement

തന്റെ കണ്‍മുന്നിലിട്ടാണ് മുഷ്താഖിനെ പ്രതി വെടിവെച്ചുകൊന്നതെന്ന് മുഷ്താഖിന്റെ സഹോദരനായ ഹുമയൂണ്‍ ഖാന്‍ പറഞ്ഞു. '' എന്റെ സഹോദരനായ മുഷ്താഖും അഷ്ഫാഖും തമ്മില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് അഷ്ഫാകിനെ അദ്ദേഹം ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ പ്രകോപിതനായ അഷ്ഫാഖ് സഹോദരനെ വെടിവെച്ച് കൊല്ലുകയായിരുന്നു,'' എന്ന് ഹുമയൂണ്‍ ഖാന്‍ പറഞ്ഞു.

ഇവര്‍ തമ്മിലുള്ള തര്‍ക്കത്തെപ്പറ്റി കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും ഹുമയൂണ്‍ ഖാന്‍ പറഞ്ഞു. ഒരു നിസാര പ്രശ്‌നത്തിന്റെ പേരിലാണ് ഈ അരുംകൊല നടന്നതെന്നും അദ്ദേഹം പറഞ്ഞു.

advertisement

പ്രതിയ്‌ക്കെതിരെ കൊല്ലപ്പെട്ട മുഷ്താഖിന്റെ സഹോദരന്‍ പരാതി നല്‍കിയതായി പോലീസുദ്യോഗസ്ഥനായ ആബിദ് ഖാന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി തെരച്ചില്‍ ശക്തമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതകത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകനായ ഗുലാം അബ്ബാസ് ഷാ എക്‌സില്‍ പോസ്റ്റിട്ടതോടെയാണ് ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയത്. നിരവധി പേരാണ് വിഷയത്തില്‍ തങ്ങളുടെ നിലപാട് വെളിപ്പെടുത്തി രംഗത്തെത്തിയത്.

'' ഇത്തരം കേസുകള്‍ക്ക് പിന്നില്‍ എപ്പോഴും ഒരു നീണ്ട കഥയുണ്ടായിരിക്കും. മത്സരം, വിശ്വാസവഞ്ചന, വ്യക്തിപരമായ ശത്രുത എന്നിവയുണ്ടായിരിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയെന്ന നിസാരപ്രശ്‌നങ്ങള്‍ വഴിത്തിരിവായി മാറും,'' ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

advertisement

'' ആളുകള്‍ നിസാര കാര്യത്തിന് മറ്റുള്ളവരെ കൊല്ലുന്നു. പോലീസിനേയും നിയമത്തേയും ശിക്ഷകളെയും ആര്‍ക്കും പേടിയില്ല,'' മറ്റൊരാള്‍ കമന്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'' വിശ്വസിക്കാനാകുന്നില്ല. സമൂഹത്തിന്റെ പോക്ക് ഇതിങ്ങോട്ട് ആണ്? ഡിജിറ്റല്‍ സ്‌പേസുകള്‍ക്കായി ആളുകളെ ജീവനെടുക്കുന്നു?,'' മറ്റൊരാള്‍ കമന്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയ അഡ്മിനെ യുവാവ് വെടിവെച്ച് കൊന്നു
Open in App
Home
Video
Impact Shorts
Web Stories