സഞ്ജയ് ദത്തിന് അസ്ലമിന്റെ വേഷം നന്നായി ചേരുന്നുണ്ട്. സ്ക്രീനിൽ തന്റെ ഭർത്താവിന്റെ സാന്നിധ്യം തനിക്ക് ലഭിച്ചിരുന്നു. സഞ്ജയ് ദത്ത് കാറിനടുത്ത് നിൽക്കുന്ന സീനിൽ അസ്ലം തന്നെയാണെന്ന് തനിക്ക് തോന്നി. തന്റെ മരണത്തിന് ശേഷം തന്റെ ജീവിതത്തെ കുറിച്ച് ഒരു സിനിമ നിർമിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. അസ്ലമിന്റെ വ്യക്തിത്വത്തെ ചിത്രം പൂർണമായും പകർത്തിയിട്ടില്ലെന്ന് തനിക്ക് തോന്നിയതായും നൗരിൻ പറഞ്ഞു.
സിനിമ നിർമിക്കുമ്പോൾ അദ്ദേഹത്തിന്റെ പോസിറ്റീവ് -നെഗറ്റീവ് വശങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെയോ, പൊലീസിനെയോ, മാദ്ധ്യമങ്ങളെയോ സമീപിക്കാമായിരുന്നു. മറ്റ് പൊലീസുകാർക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ജോലികൾ അദ്ദേഹം ചെയ്തിട്ടുണ്ട്. സിനിമ മുഴുവൻ കണ്ടിട്ടില്ലെന്നും ചില ക്ലിപ്പുകൾ മാത്രമാണ് കണ്ടതെന്നും അവർ വ്യക്തമാക്കി.
advertisement
ആദിത്യ ധാർ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസിൽ 1300 കോടിയിലധികം കളക്ഷൻ നേടി. മാർച്ച് 19-ന് പുറത്തിറങ്ങിയ ധുരന്ധർ 2 വിജയഗാഥ തുടരുകയാണ്. റിലീസ് ചെയ്ത ആദ്യവാരത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ 900 കോടിയിലധികവും ആഗോളതലത്തിൽ 1400 കോടിയിലധികവും നേടിയെന്നാണ് റിപ്പോർട്ട്.
