നൂറുകണക്കിന് ആളുകളുടെ ചിതാഭസ്മം വിശ്രം ഘട്ടിൽ ശേഖരിക്കാതെ അവശേഷിക്കുന്നുണ്ട്. കോവിഡ് മൂലം ഭോപ്പാലിലെ വിവിധ ആശുപത്രികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ ചികിത്സയ്ക്കായി എത്തി. ഈ സമയത്ത് കോവിഡ് ബാധിച്ച് ധാരാളം രോഗികൾ മരിച്ചിരുന്നു. നിരവധി ആളുകളെ വിശ്രം ഘട്ടിൽ സംസ്ക്കരിക്കുകയും ചെയ്തു. എന്നാൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കുടുംബാംഗങ്ങൾക്ക് ചിതാഭസ്മം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ഫലമായി വലിയ അളവിൽ ചാരം ശ്മശാനത്തിൽ അവശേഷിച്ചിട്ടുണ്ട്.
“മാർച്ച് മുതൽ ജൂൺ വരെ കോവിഡ് ബാധിച്ച് ധാരാളം ആളുകൾ മരിച്ചു, അവരുടെ സംസ്ക്കാരം ഇവിടെയാണ് നടത്തിയത്. എന്നാൽ അന്ത്യകർമ്മങ്ങൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ചെറിയ അളവിൽ മാത്രമാണ് ചിതാഭസ്മം ശേഖരിക്കുന്നത്. അവശേഷിക്കുന്ന ചാരം ശ്മശാനത്തിൽ തന്നെയാണുള്ളത്“ ഭദ്ഭാദ വിശ്രം ഘട്ട് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി മംതേഷ് ശർമ്മ പറയുന്നു,
advertisement
21 ഓളം ട്രക്ക് ലോഡ് ചാരം വിശ്രം ഘട്ടിലുണ്ടെന്നും ശർമ്മ കൂട്ടിച്ചേർത്തു. പരിസ്ഥിതി പ്രശ്നങ്ങൾ നിലനിൽക്കെ അവ നദികളിൽ ഒഴുക്കുന്നത് ഉചിതമല്ല. അതുകൊണ്ട് തന്നെ ചിതാഭസ്മം വളമായി ഉപയോഗിച്ചു കൊണ്ട് മരിച്ചവരുടെ സ്മരണയ്ക്കായി ഒരു പാർക്ക് നിർമ്മിക്കാനാണ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഏകദേശം 12,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഈ പാർക്ക് നിർമ്മിക്കുക. പാർക്കിൽ 3500-4000 ചെടികൾ നടുകയാണ് ലക്ഷ്യം. ചെടികൾ വേഗത്തിൽ വളരുന്നതിന് ചാരം, ചാണകം, മരം പൊടി എന്നിവ മണ്ണിൽ കലർത്തുന്നത് നല്ലതാണെന്ന് സമിതിയുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നു. ജപ്പാനിലെ മിയാവാക്കി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ഈ പാർക്ക് വികസിപ്പിക്കുന്നത്. പാർക്കിൽ നടേണ്ട തൈകൾ സമിതി പരിപാലിക്കും.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ഈ ഫണ്ട് കണ്ടെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സാധ്യമായ എല്ലാ വിധത്തിലും സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ കടമയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും കോവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.