HOME » NEWS » Buzz » MAN BITTEN BY NEIGHBOUR S PET PYTHON IN TOILET GH

ടോയ്ലറ്റിൽ പോയ മധ്യവയസ്കന്റെ ജനനേന്ദ്രിയത്തിൽ പാമ്പ് കടിച്ചു; ആക്രമിച്ചത് അയൽവാസിയുടെ വളർത്തുപാമ്പ്

കടിയേറ്റ മുറിവ് പരിശോധിച്ച ഡോക്ടർമാർ ജനനേന്ദ്രിയത്തിന്റെ താഴ്ഭാ​ഗത്ത് ചെറുതും ആഴത്തിലുള്ളതുമായ ഒരു മുറിവ് കണ്ടെത്തി. പാമ്പിന് വിഷമില്ലായിരുന്നെങ്കിലും മൂർച്ചയുള്ള പല്ലുകൾ കുത്തിയിറക്കുകയായിരുന്നു.

News18 Malayalam | Trending Desk
Updated: July 8, 2021, 1:03 PM IST
ടോയ്ലറ്റിൽ പോയ മധ്യവയസ്കന്റെ ജനനേന്ദ്രിയത്തിൽ പാമ്പ് കടിച്ചു; ആക്രമിച്ചത് അയൽവാസിയുടെ വളർത്തുപാമ്പ്
News18 Malayalam
  • Share this:
പെതുവേ ഉരഗ വർ​​​ഗത്തിൽപ്പെട്ട ജീവികളെല്ലാം മനുഷ്യരിൽ ഭയം സൃഷ്ടിക്കുന്നവയാണ്. ഇതിൽ പാമ്പുകളാണ് മനുഷ്യനെ ഭയപ്പെടുത്തുന്ന പ്രധാന ഉര​ഗങ്ങൾ. അതിൽ പാമ്പിന് വിഷമുള്ളതാണെങ്കിലും ഇല്ലെങ്കിലും അവ നമ്മളെ പേടിപ്പിക്കുമെന്നതിൽ സംശയം ഒന്നുമില്ല. പാമ്പുകൾക്ക് ഇങ്ങനെ ഒരു ചീത്തപ്പേര് ഉണ്ടെങ്കിലും അവയെ വളർത്തുന്ന ആൾക്കാരും നമുക്ക് ചുറ്റുമുണ്ട്. ഇവ നമ്മളെ ആക്രമിക്കുന്ന സാഹചര്യം നമ്മളെ സംബന്ധിച്ചിടത്തോളം അതൊരു പേടിസ്വപ്നമായിരിക്കും. എന്നാൽ ജീവിതകാലം മുഴുവൻ ആഘാതമുണ്ടാക്കുന്ന തരത്തിൽ ഒരാളെ പാമ്പ് ആക്രമിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഓസ്ട്രിയയിലാണ് മറക്കാനാവാത്ത തരത്തിൽ ഒരാളെ പാമ്പ് ആക്രമിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിനകത്തേക്ക് കടന്ന് ടോയ്ലറ്റിൽ ഒളിച്ച പാമ്പ് ഇയാളുടെ ജനനേന്ദ്രിയത്തിലാണ് കൊത്തിയത്. സംഭവത്തെ തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിന് വിഷമില്ലാത്തതിനാൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇയാളെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പാമ്പിന്റെ കടിയേറ്റ 65 കാരന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കടിയേറ്റ മുറിവ് പരിശോധിച്ച ഡോക്ടർമാർ ജനനേന്ദ്രിയത്തിന്റെ താഴ്ഭാ​ഗത്ത് ചെറുതും ആഴത്തിലുള്ളതുമായ ഒരു മുറിവ് കണ്ടെത്തി. പാമ്പിന് വിഷമില്ലായിരുന്നെങ്കിലും മൂർച്ചയുള്ള പല്ലുകൾ കുത്തിയിറക്കുകയായിരുന്നു. ഇയാൾക്ക് മുറിവേറ്റ ഭാ​ഗത്ത് അണുബാധയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാരുടെ പറയുന്നു. എന്നാൽ കടിയേറ്റ ഭാ​ഗത്ത് കടുത്ത വേദനയുണ്ടെന്നാണ് ഇയാൾ ഇപ്പോഴും പരാതിപ്പെടുന്നത്.

Also Read- ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയിതാ; 'റൂബി റോമൻ' ഒരു മുന്തിരിക്ക് 35000 രൂപ

സംഭവം നടന്നയുടനെ ന​ഗരത്തിലെ എമർജൻസി സർവീസിൽ വിളിച്ച് അറിയിച്ചതനുസരിച്ച് വിദ​ഗ്ധർ എത്തി ടോയ്‌ലറ്റിൽ നിന്നും പാമ്പിനെ പിടികൂടി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ പാമ്പ് കടിയേറ്റ ആളുടെ അയൽവാസിയുടെ വളർത്തുന്നതാണെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടിൽ മറ്റ് 11 പാമ്പുകൾ കൂടി ഉണ്ട്. വിദഗ്ധർ പാമ്പിനെ അതിന്റെ ഉടമയ്ക്ക് തിരികെ നൽകിയെങ്കിലും കൂടുകൾ തുറന്നിടരുതെന്ന് മുന്നറിയിപ്പും നൽകി. തന്റെ പാമ്പ് രക്ഷപ്പെട്ടുവെന്ന് മനസിലായിരുന്നില്ലെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞിരുന്നെങ്കിൽ അയൽവാസികൾക്ക് മുന്നറിയിപ്പ് നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓസ്ട്രിയയിലെ അവസ്ഥ ഇതാണെങ്കിൽ ഇന്ത്യയിൽ നേരെ മറിച്ചാണ് കാര്യങ്ങൾ. കഴിഞ്ഞദിവസം മൂക്കിൽ കൂടി ചെറിയൊരു പാമ്പിനെ കടത്തിവിട്ട് വായിലൂടെ പുറത്തെടുക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ വൈറലായിരുന്നു. ഇന്റർനെറ്റിൽ വൈറലായ വീഡിയോ ബോളിവുഡ് താരം വിദ്യുത് ജംവാൾ ആണ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തത്. ഇതിൽ ജീവനുള്ള പാമ്പിനെ മൂക്കിലൂടെ കടത്തിവിടുന്ന വൃദ്ധൻ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഇതിനെ വായിലൂടെ പുറത്തെടുക്കുന്നതും കാണാം. ആരെയും ഭയപ്പെടുത്തുന്ന ഈ വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് നെറ്റിസൻസിൽ നിന്നും ലഭിച്ചത്.

Also Read- ബെംഗളൂരുവിൽ 12 അടി നീളമുള്ള ശുദ്ധജല ടണൽ അക്വേറിയം സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ

നിരവധിയാളുകൾ പാമ്പിനെ ക്രൂരമായി പീഡിപ്പിക്കുന്നതിനെതിരെ രം​ഗത്തെത്തി. എന്നാൽ മറ്റു ചിലർ ഈ സാഹസികതയ്ക്ക് മുതിർന്ന വൃദ്ധന്റെ ജീവനെക്കുറിച്ചാണ് ആശങ്കപ്പെട്ടത്. വൈറലായ മറ്റൊരു വീഡിയോയിൽ ശ്വേത എന്ന പെൺകുട്ടി രാജവെമ്പാലയെ കയ്യിലെടുത്ത് നിൽക്കുന്നതും ശ്രദ്ധേയമായിരുന്നു.
Published by: Rajesh V
First published: July 8, 2021, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories