ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറെ തെരഞ്ഞെടുക്കാനുള്ള ടെണ്ടറിൽ ബിഡ് സമർപ്പിക്കുന്നത് പരിഗണനയിലാണെന്ന് പതഞ്ജലിയിലെ ഉന്നതവൃത്തങ്ങൾ അറിയിച്ചു. ചൈനീസ് ഫോൺ നിർമാതാക്കളായ വിവോ പിന്മാറിയതിന് പിന്നാലെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഒഴിഞ്ഞുകിടക്കുകയാണ്. ഹരിദ്വാർ ആസ്ഥാനമായ പതഞ്ജലി ആഗോള വിപണി ലക്ഷ്യമിടുകയാണ്. ഇതിന‍്റെ ഭാഗമായാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിനായി കമ്പനി രംഗത്തുള്ളത്.
''ഇക്കാര്യം ഞങ്ങളുടെ സജീവ പരിഗണനയിലാണ്''- പതഞ്ജലി വക്താവ് എസ് കെ തിജർവാലയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ''സ്വദേശി ഉത്പന്നങ്ങൾക്ക് ആഗോള ബ്രാൻഡ് ലഭ്യമാക്കുന്നതിന് ഇത് ശരിയായ പ്ലാറ്റ്ഫോമാണ്. ഈ ലക്ഷ്യത്തോടെയാണ് ഇക്കാര്യം ഞങ്ങൾ പരിഗണിക്കുന്നത്''- അദ്ദേഹം പറഞ്ഞു. അതേസമയം, കമ്പനി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
advertisement
എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത് വലിയതോതിലുള്ള ട്രോളുകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി
[NEWS]
ചൈനീസ് കമ്പനി പിന്മാറിയപ്പോൾ കഴിഞ്ഞ ആഴ്ച തന്നെ പതഞ്ജലി സ്പോൺസറായി വരണമെന്ന് പറഞ്ഞവരും പ്രവചനം നടത്തിയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഐപിഎൽ 2020 സീസണിലേക്ക് സ്പോൺസറായി വിവോ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017ലാണ് വിവോയുമായി ബിസിസിഐ കരാറിലേർപ്പെട്ടത്. അഞ്ചുവർഷത്തേക്ക് 2199 കോടി രൂപയുടേതായിരുന്നു കരാർ. ഓരോ സീസണിലും ഏകദേശം 440 കോടി രൂപ വീതം.