സുശാന്ത് ്സിംഗിന്‍റെ മരണത്തിന് പിന്നാലെ പിതാവായ കെ.കെ.സിംഗാണ് റിയാ ചക്രബർത്തിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിശ്വാസ വഞ്ചന, പണം തട്ടിപ്പ് തുടങ്ങി രൂക്ഷ ആരോപണങ്ങളാണ് റിയക്കെതിരെ അദ്ദേഹം ഉന്നയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.