കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്‌ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പം അപ്രതീക്ഷിതമായിട്ടായിരുന്നു കളക്ടര്‍ ചുവട് വെച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഫ്‌ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം തന്നയായിരുന്നു വെച്ചിരുന്നത്.
അപ്രതിക്ഷിതമായി ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് എത്തിയ ദിവ്യ എസ് അയ്യര്‍ അവര്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. പഠനകാലത്ത് കലാതിലകമായിരുന്നു ദിവ്യ എസ് അയ്യര്‍.കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കല്‍ സംഗീതം എന്നീ ഇനങ്ങില്‍ നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
advertisement
Viral Video | യുക്രെയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യം: സംഗീത പരിപാടിയിൽ 'ഡോളര്‍ മഴ' പെയ്യിച്ച് ഗുജറാത്തി ഗായിക; വീഡിയോ വൈറൽ
യുക്രെയിനില്‍ (Ukraine) റഷ്യ നടത്തുന്ന യുദ്ധം തുടരുന്ന സഹചര്യത്തില്‍ യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഒരു സംഗീത പരിപാടിയില്‍ പാട്ട് പാടി 'ഡോളര്‍ മഴ' പെയ്യിച്ച് ഗുജറാത്തി ഗായിക ഗീതാ ബെന്‍ റബാരി (Geetaben Rabari)
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി അറ്റ്‌ലാന്റയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഡോളര്‍ കുമിഞ്ഞുകൂടിയത്.
ഗീതാ ബെന്‍ റബാരി പാടു പാടുന്ന വീഡോയോയും മറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു കൂമ്പാരത്തിനു നടുവിലിരുന്ന് പാടുന്ന ഗീതാ ബെന്‍ റബാരിയുടെ വീഡിയോ എന്തായാലും വൈറലായി മാറിയിരിക്കുകയാണ്. ഈ പരിപാടിയിലുടെ ഏകദേശം 2.25 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ തുക യുക്രെയ്ന്‍ ജനതയ്ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗീതാ ബെന്‍ റബാരി പറയുന്നു. ഗായകന്‍ സണ്ണി ജാദവും വേദിയില്‍ കാണാം. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞത്.