സംഭവത്തില്‍ ജിആര്‍പി നടപടിയെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആര്‍പിഎഫ് സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചുമതലയുളള ഏജന്‍സിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെടുകയും ഉടന്‍ തന്നെ അശ്ലീല ക്ലിപ്പ് പ്രദര്‍ശനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ട്രെയിൻ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട; യുടിഎസ് ആപ്പ് പരിഷ്ക്കരിച്ച് റെയിൽവേ
സംഭവത്തില്‍ ദത്ത കമ്മ്യൂണിക്കേഷനെതിരെ റെയില്‍വേ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തി പിഴ ചുമത്തുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പരസ്യം നല്‍കുന്നതിന് ഏജന്‍സിക്ക് നല്‍കിയിരുന്ന കരാര്‍ അവസാനിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ പ്രത്യേക അന്വേഷണം നടത്തിവരികയാണ്. അതേസമയം, പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തന്നെ വീഡിയോ പ്ലേ ചെയ്തതിനെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
advertisement