ട്രെയിൻ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട; യുടിഎസ് ആപ്പ് പരിഷ്ക്കരിച്ച് റെയിൽവേ

Last Updated:
സ്റ്റേഷനിലെത്തി ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്താലുടൻ ടിക്കറ്റെടുക്കാനാകുമെന്നതാണ് ഈ ആപ്പിൽ വരുത്തിയ പുതിയ മാറ്റം
1/7
 സ്റ്റേഷനിലെ നീണ്ട ക്യൂ കാരണം എപ്പോഴെങ്കിലും റെയിൽവേ ടിക്കറ്റ് ലഭിക്കാതെ പോയ അനുഭവമുണ്ടായിട്ടുണ്ടോ? അത്തരം അനുഭവമുള്ള ധാരാളം പേർ നമുക്ക് ചുറ്റിലുമുണ്ട്. സാങ്കേതികവിദ്യ മാറിയ ഇക്കാലത്ത് ക്യൂ നിൽക്കാതെ തന്നെ അനായാസം ടിക്കറ്റ് എടുക്കുന്നതിനുള്ള യുടിഎസ് എന്ന മൊബൈൽ ആപ്പ് റെയിൽവേ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ആപ്പിനെക്കുറിച്ച് അധികംപേർക്കും അറിയില്ല. ഇപ്പോഴിതാ, യുടിഎസ് ആപ്പ് കൂടുതൽ സൗകര്യങ്ങളുമായി പരിഷ്ക്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

advertisement
2/7
railway uts app, suburban section, distance, tickets, ടിക്കറ്റുകള്‍, റെയില്‍വേ യുടിഎസ് ആപ്പ്, ദൂരം
റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസണ്‍ ടിക്കറ്റും യുടിഎസ് ഓൺ മൊബൈൽ എന്ന ഈ ആപ്പിലൂടെ എളുപ്പത്തിൽ എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേര്‍ന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിൽ നീണ്ട ക്യൂ കാണാം. ഇതുകാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാൻ യുടിഎസ് ആപ്പ് സഹായിയ്ക്കും.
advertisement
3/7
Chengannur-Pamba Railway Line, Feasibility study, pk krishnadas, sabarimala pilgrims, sabarimala temple, sabarimala railway, ചെങ്ങന്നൂർ - പമ്പ റെയിൽവേ പാത, റെയിൽവേ പാത സാധ്യതാ പഠനം, പി കെ കൃഷ്ണദാസ്, ശബരിമല തീർത്ഥാടകർ, ശബരിമല ക്ഷേത്രം, ശബരിമല റെയിൽവേ
നേരത്തെ ആപ്പിന് ഉണ്ടായിരുന്ന ന്യൂനതകൾ പരിഹരിച്ചാണ് യുടിഎസ് ആപ്പ് പരിഷ്ക്കരിച്ചിരിക്കുന്നത്. റെയിൽപാതയില്‍ നിന്നും 20 മീറ്റര്‍ ദൂരത്തിനുള്ളില്‍ വന്നാല്‍ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സാധാരണക്കാരനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. സ്റ്റേഷനില്‍ എത്തിയശേഷം ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഇതിന് പരിഹാരമായി സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ആപ്പിലൂടെ സ്‌കാന്‍ ചെയ്യാമെന്ന പുതിയ ഓപ്ഷനാണ് നൽകിയിട്ടുള്ളത്. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ, പ്രസ്തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാന്‍ കഴിയും.
advertisement
4/7
nirmala sitharaman budget speech, നിർമല സീതാരാമൻ ബജറ്റ് പ്രസംഗം , nirmala sitharaman budget speech live, നിർമല സീതാരാമൻ ബജറ്റ് പ്രസംഗം തത്സമയം, nirmala sitharaman budget speech today, nirmala sitharaman budget speech today, budget 2023 live updates, ബജറ്റ് 2023 തത്സമയ അപ്‌ഡേറ്റുകൾ, budget 2023 live updates, budget 2023 live streaming, ബജറ്റ് 2023 തത്സമയ സ്ട്രീമിംഗ്, budget 2023 live video, budget 2023 live in malayalam, budget 2023 live malayalam, Live today Budget, budget 2023 watch live, ബജറ്റ് 2023 തത്സമയം കാണുക
സ്റ്റേഷനില്‍ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള 'ക്യുആര്‍ ബുക്കിങ്' എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇത്തരത്തിൽ ടിക്കറ്റ് എടുക്കുന്നത്. കോഡ് സ്കാൻ ചെയ്തശേഷം യാത്ര ടിക്കറ്റാണോ പ്ലാറ്റ്‌ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. അതിനുശേഷം പഴയതുപോലെ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാം.
advertisement
5/7
 ഈ ആപ്പ് ഉപയോഗിച്ച്‌ ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്ബര്‍ നല്‍കി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കുവാനും കഴിയും.

6/7
railway uts app, suburban section, distance, tickets, ടിക്കറ്റുകള്‍, റെയില്‍വേ യുടിഎസ് ആപ്പ്, ദൂരം
എന്നാൽ യുടിഎസ് ആപ്പ് ഉപയോഗിച്ച്‌ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കാനാകില്ല. സീസണ്‍ ടിക്കറ്റ് എടുക്കുമ്പോള്‍ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദനീയമായിട്ടുള്ളത്. ഇക്കാര്യം യാത്രക്കാർ പ്രത്യേകം ശ്രദ്ധിയ്ക്കണം. യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കുമ്പോൾ അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല. ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ ഉപയോഗിച്ച് തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാവുന്നതാണ്. റെയില്‍ വാലറ്റില്‍ നിക്ഷേപിയ്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് നിലവില്‍ മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്.
advertisement
7/7
 റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍, ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന 'സെന്റ്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഏറെ പ്രയോജനകരമായ ഈ അപ്ലിക്കേഷന്‍ വികസിപ്പിയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഇപ്പോൾ ആപ്പ് പരിഷ്ക്കരിച്ച് പുറത്തിറക്കിയതും സെന്റ്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ്.

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement