'കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ദുഷ്‌കരമായിരുന്നു, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സൈന്യം, ഫയർഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, ഗവൺമെൻ്റ്, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങൾ സംഭാവന നൽകുന്നു' എന്ന് കുറിച്ചാണ് താരം പോസ്റ്റ് പങ്കുവച്ചത്. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിക്കുന്നത്.
advertisement
Also read-വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി
അതേസമയം നിരവധി സിനിമ താരങ്ങളും സഹായവുമായി എത്തുന്നുണ്ട്. മമ്മൂട്ടി, ദുൽഖൽ സൽമാൻ, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി തുടങ്ങിയ മലയാളി താരങ്ങളും സൂര്യ, ജ്യോതിക, കാർത്തി, വിക്രം, കമൽ ഹാസൻ തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു.