വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി
- Published by:Sarika KP
- news18-malayalam
Last Updated:
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്.
കേരളം ഇന്നു വരെ കാണാത്ത ദുരന്തത്തിനു സാക്ഷിയാവുകയാണ് നാം ഓരോരുത്തരും. ഈ നിമിഷത്തില്‍ ദുരിതബാധിതരെ ചേർത്തുപിടിക്കുകയാണ് സിനിമ മേഖല. നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങായി എത്തുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുൽഖൽ സൽമാനും രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റു മലയാളി താരങ്ങളും തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും കൈമാറി. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു.
advertisement
ഇതിനു മുൻപ് വയനാട്ടിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ച് ദുൽഖര്‍ സൽമാൻ രംഗത്ത് എത്തിയിരുന്നു. ഏത് ആപത്തിലും ഒറ്റക്കെട്ടായി കേരളത്തിലുളളവർ നിൽക്കുമെന്ന് വിളിച്ചോതുന്ന തരത്തിലുളള പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുൽഖർ സൽമാൻ. ധീരതയുടെയും അർപ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
August 01, 2024 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി