വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപാണ് മുത്തശ്ശിയുടെ മരണവാർത്ത പൈലറ്റ് അറിഞ്ഞത്. ഇതോടെ തന്റെ മാനസികാവസ്ഥ ശരിയല്ലെന്നും അതിനാൽ വിമാനം പറത്താൻ സാധിക്കില്ലെന്നും പൈലറ്റ് എയർലൈൻ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഉടൻ തന്നെ മറ്റ് വിമാനങ്ങൾക്ക് പുറപ്പെടാനായി റൺവേയിൽ നിന്ന് മാറ്റി വിമാനം പാർക്കിംഗ് ബേയിലേക്ക് തിരികെ കൊണ്ടുവന്നു. കൂടാതെ പൈലറ്റിന്റെ സാഹചര്യം മനസ്സിലാക്കി ഡൽഹിയിൽ നിന്ന് മറ്റൊരു പൈലറ്റിനെ ഏർപ്പാടാക്കുകയും ചെയ്തു.
300 വർഷം പഴക്കമുള്ള ചൈനീസ് ജിഞ്ചർ ജാർ ലേലത്തിന്; ഒന്നരലക്ഷം രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷ
advertisement
അങ്ങനെ 4:41 നാണ് വിമാനം പാട്നയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വിമാനം പുറപ്പെടാൻ വൈകിയതിൽ മനീഷ് കുമാർ എന്ന യാത്രക്കാരൻ തന്റെ അതൃപ്തി അറിയിച്ചു. ഇൻഡിഗോ ഈ സാഹചര്യം കൈകാര്യം ചെയ്തത് തികച്ചും സ്വീകാര്യമായ രീതിയിലല്ലെന്നും യാത്രക്കാരൻ പ്രതികരിച്ചു. എന്നാൽ യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിക്കുകയും ഞങ്ങളുടെ നിയന്ത്രണങ്ങൾക്ക് അതീതമായാണ് കാര്യങ്ങൾ സംഭവിച്ചതെന്നും വ്യക്തമാക്കി.
അതേസമയം വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന്, യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവം ഉൾപ്പെടെ അഞ്ച് നിയമലംഘനങ്ങൾക്ക് ഇൻഡിഗോയ്ക്ക് അടുത്തിടെ 1.2 കോടി രൂപ പിഴ ചുമത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയായിരുന്നു നടപടി.