300 വർഷം പഴക്കമുള്ള ചൈനീസ് ജിഞ്ചർ ജാർ ലേലത്തിന്; ഒന്നരലക്ഷം രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലെ ഒരു ഫാംഹൗസിലാണ് ഈ ജിഞ്ചർ ജാർ പ്രദർശനത്തിന് വെച്ചിരുന്നത്
300 വർഷം പഴക്കമുള്ള ചൈനീസ് ജിഞ്ചർ ജാർ ലേലത്തിന് വെയ്ക്കാനൊരുങ്ങുന്നു. 9 ഇഞ്ച് വലിപ്പമുള്ള ഈ സെറാമിക് ജാറിന് 1,200 പൗണ്ട് മുതൽ 1,900 പൗണ്ട് വരെ (99,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ) വില ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലെ ഒരു ഫാംഹൗസിലാണ് ഈ ജിഞ്ചർ ജാർ പ്രദർശനത്തിന് വെച്ചിരുന്നത്. ഇത് ലേലക്കമ്പനി നടത്തുന്ന പോൾ ഫോക്‌സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ജാറിനെക്കുറിച്ച് പോൾ ഫോക്‌സ് കൂടുതൽ ഗവേഷണം നടത്തുകയും ചെയ്തു.
1661 മുതൽ 1722 വരെ ചൈന ഭരിച്ചിരുന്ന കാങ്‌സി ചക്രവർത്തിയുടെ കാലത്താണ് ഈ ജിഞ്ചർ ജാർ ഉണ്ടാക്കിയതെന്ന് വിദഗ്ധർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളയും നീലയും നിറങ്ങളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നീല നിറം കാങ്‌സി കാലഘട്ടത്തിന്റെ സൂചകമാണെന്നും വിദഗ്ധർ പറയുന്നു. ചൈനീസ് സംസ്കാരത്തിൽ, നീല നിറത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും പോൾ ഫോക്സ് പറഞ്ഞു. ഇത് വളർച്ചയുടെയും പുരോഗതിയുടെയും പ്രതീകമാണ്.
ഫെബ്രുവരി 3 ന് ഈ ചൈനീസ് ജിഞ്ചർ ജാർ ലേലം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള മൂല്യമേറിയ സ്വന്തമാക്കാൻ താത്പര്യം ഉള്ളവരെ പോൾ ഫോക്സ് ലേലത്തിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. പലരും തങ്ങളുടെ കയ്യിലുള്ള ഇത്തരം വസ്തുക്കളുടെ മൂല്യം തിരിച്ചറിയാതെ, പാരമ്പര്യമായി ലഭിച്ച വിലപ്പെട്ട വസ്തുക്കൾ വെറുതേ കയ്യിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ജിഞ്ചർ ജാറിന്റെ ഉടമ പോലും ഇതിന് ഇത്രയും മൂല്യം ഉണ്ടെന്ന് കരുതിയിരുന്നില്ല എന്നും ഇത് നീലയും വെള്ളയും നിറമുള്ള വെറുമൊരു മൺപാത്രം ആണെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത് എന്നും ഫോക്സ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 20, 2024 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
300 വർഷം പഴക്കമുള്ള ചൈനീസ് ജിഞ്ചർ ജാർ ലേലത്തിന്; ഒന്നരലക്ഷം രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷ