ഇവര്‍ പേഴ്‌സ് കൈയ്യിലെടുത്തപ്പോഴാണ് അക്കിടി പറ്റിയെന്ന് മനസ്സിലായത്. പേഴ്‌സെന്ന് തോന്നിക്കുന്ന രീതിയില്‍ മടക്കിവെച്ച പിസ കമ്പനിയുടെ മെനുകാര്‍ഡായിരുന്നു അത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. 10 മില്യണലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. പ്രമോഷനായി പിസ കമ്പനി ഉപയോഗിച്ച രീതിയെ പ്രശംസിച്ച് നിരവധിപേരാണ് കമന്റ് ചെയ്തത്. മാര്‍ക്കറ്റിംഗിന്റെ ഉദാത്ത മാതൃകയെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. എന്നാല്‍ എല്ലാ പ്രാങ്കുകളും ഇതുപോലെ അവസാനിക്കാറില്ല. യാത്രക്കാരെ കളിയാക്കാനായി ഒരു യുട്യൂബര്‍ ചെയ്ത പ്രാങ്കാണ് അതിനുദാഹരണം.
advertisement
റോഡിലൂടെ നടന്നുപോകുന്ന ഒരു യാത്രക്കാരനെ യുട്യൂബര്‍ പിന്തുടരുന്നു. ശേഷം അയാളുടെ പിന്നിലൂടെ ചെന്ന് ചെവിയില്‍ ഒരു വലിയ ഹോണ്‍ മുഴക്കുന്ന വീഡിയോയാണ് ഈയടുത്ത് വൈറലായത്. ഒരു തമാശയ്ക്ക് വേണ്ടി ചെയ്ത പ്രാങ്കാണെങ്കിലും ഒരു വഴിയാത്രക്കാരന്‍ യൂട്യൂബറോട് ചൂടാകുകയും അദ്ദേഹത്തെ പരസ്യമായി അടിക്കുകയും ചെയ്തു. ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. പ്രാങ്കുകള്‍ എപ്പോഴും സമാധാനപരമായി അവസാനിക്കാറില്ല എന്ന മുന്നറിയിപ്പാണ് ഈ വീഡിയോയിലൂടെ ലഭിക്കുന്നത്.
