ആരോഹി ബര്‍ഡെ, ബന്നാ ഷെയ്ഖ് എന്നീ പേരുകളിയാണ് റിയ ബര്‍ഡെ അറിയപ്പെടുന്നത്. ഇവരെ ഉല്‍ഹാസ്‌നഗറില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 420, 465, 468, 479, 34, 14എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
റിയ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ഇവരുടെ സുഹൃത്തായ പ്രശാന്ത് മിശ്ര പോലീസിനോട് പറഞ്ഞതാണ് റിയയുടെ അറസ്റ്റിലേക്ക് എത്തിച്ചത്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. റിയയുടെ തിരിച്ചറിയല്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു.
advertisement
ബംഗ്ലാദേശ് സ്വദേശിയാണ് റിയയുടെ അമ്മ. മഹാരാഷ്ട്രയിലെ അമരാവതിയാണ് റിയയുടെ അച്ഛന്‍ അരവിന്ദ് ബര്‍ഡെയുടെ സ്വദേശം. എന്നാല്‍ തനിക്ക് ഇന്ത്യയിലെ പൗരത്വം ഉണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണ് റിയ പോലീസിനെ കാണിച്ചത്.
റിയയുടെ കുടുംബം ഇപ്പോള്‍ ഖത്തറിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നേരത്തെ വേശ്യവൃത്തി കേസുമായി ബന്ധപ്പെട്ടും റിയയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
