ഷൂവിന് പിന്നാലെ കൂടിയവര്‍ ഇതിന്റെ വില ഓണ്‍ലൈനില്‍ തപ്പിയപ്പോള്‍ കണ്ടത് മൂന്ന് ലക്ഷം രൂപ. ചിലര്‍ ഇതിന്റെ ഫോട്ടോയും വിലയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'വീണയുടെ ബാഗ് കണ്ടവര്‍ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങനെ?' എന്നാണ് ഇടത് പ്രൊഫൈലുകൾ ചോദിക്കുന്നത്. ഒറിജിനല്‍ ആണെങ്കില്‍ പണത്തിന്റെ സോഴ്‌സ് കാണിക്കേണ്ടി വരുമെന്നും വ്യാജനാണെങ്കില്‍ കമ്പനിക്ക് സതീശനെതീരെ കേസ് കൊടുക്കാമെന്നും ചിലർ കമന്റ് ചെയ്യുന്നു. തനിക്ക് പാകമാകാത്തതിനാൽ രാഹുൽ ഗാന്ധി സമ്മാനിച്ചതാകുമെന്നതടക്കമുള്ള രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് പലരും നടത്തുന്നത്.
advertisement
എന്നാൽ, സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമായതിന് പിന്നാലെ വി ഡി സതീശൻ ധരിച്ച ഷൂസിന്റെ യഥാർത്ഥ വില പുറത്തുവന്നു. 9,529 രൂപയുടെ 'ഓൺ റണ്ണിംഗ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചത്.
Also Read- തള്ള് അൽപം കുറയ്ക്കാമോ? 3 ലക്ഷം അല്ല! പ്രതിപക്ഷ നേതാവിന്റെ ഷൂസിന്റെ വില 9529 രൂപ
ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ 'എംപോറിയോ അര്‍മാനി' എന്നെഴുതിയതായിരുന്നു നേരത്തെ ചർച്ചയായത്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി.