തള്ള് അൽപം കുറയ്ക്കാമോ? 3 ലക്ഷം അല്ല! പ്രതിപക്ഷ നേതാവിന്റെ ഷൂസിന്റെ വില 9529 രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
ഇപ്പോൾ ഈ ഷൂസിന്റെ യഥാർത്ഥ വില പുറത്തുവന്നിരിക്കുകയാണ്. 9,529 രൂപയുടെ 'ഓൺ റണ്ണിംഗ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചത്
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. 'ക്ലൗഡ്ടില്‍റ്റി'ന്റെ വിലയേറിയ ഷൂസാണ് സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാൽ, ഇപ്പോൾ ഈ ഷൂസിന്റെ യഥാർത്ഥ വില പുറത്തുവന്നിരിക്കുകയാണ്. 9,529 രൂപയുടെ 'ഓൺ റണ്ണിംഗ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചത്.
ഡൽഹിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാനെത്തിയ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശന്റെ ഷൂസിനെ സോഷ്യൽ മീഡിയ നോട്ടമിട്ടത്.
ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ 'എംപോറിയോ അര്‍മാനി' എന്നെഴുതിയതായിരുന്നു നേരത്തെ ചർച്ചയായത്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 09, 2025 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തള്ള് അൽപം കുറയ്ക്കാമോ? 3 ലക്ഷം അല്ല! പ്രതിപക്ഷ നേതാവിന്റെ ഷൂസിന്റെ വില 9529 രൂപ