പ്രിയദർശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
advertisement
ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ നടൻ പൃഥ്വിരാജ് സുകുമാരന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. തന്റെ രണ്ടു സിനിമകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ ചിത്രീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് പൃഥ്വിരാജ് ഒരു നീണ്ട കുറിപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. അനാർക്കലി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ ലക്ഷദ്വീപിൽ ചിത്രീകരിച്ചിരുന്നു.
അവിടുത്തെ ജനങ്ങൾ പറയുന്നത് കേൾക്കുന്നതാണ് നല്ലത് എന്ന നിലയിലായിരുന്നു പൃഥ്വിരാജ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേതുടർന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ രൂക്ഷമായ ആക്രമണത്തിന് പാത്രമാവുകയായിരുന്നു പൃഥ്വിരാജ്. 'വാരിയംകുന്നൻ' സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് സൈബർ ലോകത്തെ ആക്രമണത്തിന് പാത്രമാവുന്നത് ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ടാണ്.
എന്നാൽ താരലോകത്തു നിന്നും ഒട്ടേറെപ്പേർ പൃഥ്വിരാജിന് പിന്തുണയർപ്പിച്ചു. ജൂഡ് ആന്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, അജു വർഗീസ്, താനൊറ്റണി വർഗീസ് എന്നിവരെക്കൂടാതെ രാഷ്‌ട്രീയരംഗത്തു നിന്നും വി.ടി. ബൽറാം പിന്തുണയറിയിച്ചിട്ടുണ്ട്.
ജൂഡ് ആന്റണി: വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...