Prithviraj for Lakshadweep | 'നാട്ടുകാർ പറയുന്നത് കേൾക്കുന്നതാണ് ആ നാടിന് നല്ലത്'; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്
- Published by:user_57
- news18-malayalam
Last Updated:
Prithviraj Sukumaran bats for the people in Lakshadweep | ലക്ഷദ്വീപിലെ ജനതയ്ക്കു വേണ്ടി പൃഥ്വിരാജ്
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനു വേണ്ടി നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ ശബ്ദിക്കുകയാണ്. പോസ്റ്റിന്റെ പരിഭാഷ ചുവടെ:
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സ്കൂൾ ഉല്ലാസയാത്രയിൽ നിന്നാണ് ലക്ഷദ്വീപ് എന്ന ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ തുടങ്ങുന്നത്. ടർക്കോയ്സ് നിറത്തിലെ വെള്ളവും സ്ഫടികം പോലുള്ള തടാകങ്ങളും എന്നെ അമ്പരപ്പിച്ചു. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലിയിലൂടെ സിനിമാ ചിത്രീകരണം ദ്വീപുകളിലേക്ക് തിരികെ കൊണ്ടുവന്ന ക്രൂവിന്റെ ഭാഗമായിരുന്നു ഞാൻ. ഞാൻ കവരത്തിയിൽ നല്ല രണ്ടുമാസങ്ങൾ ചെലവഴിച്ചു, ഒപ്പം ജീവിതകാലം മുഴുവൻ ഓർമ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വർഷം മുമ്പ് ഞാൻ വീണ്ടും സിനിമയുമായി അവിടേക്കു തിരിച്ചുപോയി, സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസ് പകർത്തിയതവിടെയാണ്. ലക്ഷദ്വീപിലെ ഊഷ്മളമായ ഹൃദയമുള്ള ആളുകൾ ഇല്ലെങ്കിൽ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.
advertisement
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന് എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് എനിക്ക് നിരാശാജനകമായ സന്ദേശങ്ങൾ ലഭിക്കുന്നു, അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചിലപ്പോൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ പോകുന്നില്ല, പുതിയ അഡ്മിനിസ്ട്രേറ്ററുടെ 'പരിഷ്കാരങ്ങൾ' തികച്ചും വിചിത്രമെന്ന് തോന്നുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ അവ എളുപ്പത്തിൽ ലഭ്യമായിരിക്കണം.
എനിക്കറിയാവുന്ന കാര്യം, എനിക്കറിയാവുന്ന ദ്വീപുവാസികളാരും, അല്ലെങ്കിൽ എന്നോട് സംസാരിച്ചവരാരും അവിടെ നടക്കുന്ന സംഭവങ്ങളിൽ തീർത്തും സന്തുഷ്‌ടരല്ല എന്നതാണ്. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു?
advertisement
സംഭവിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും? നമ്മുടെ സംവിധാനത്തിൽ എനിക്ക് വിശ്വാസമുണ്ട്. അതിൽ കൂടുതൽ നമ്മുടെ ജനങ്ങളിൽ വിശ്വാസമുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ, ആ നിയമനത്തിൽ അവർക്ക് യാതൊരു വിധ ഇടപെടലും നടത്താൻ കഴിയാതെ വരുമ്പോൾ, അവർ അത് ലോകത്തിന്റെയും അവരുടെ സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമ്പോൾ, അതിന്റെ മേൽ നടപടി സ്വീകരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. അതിനാൽ ബന്ധപ്പെട്ടവർ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേൾക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണത്. അതിലും മനോഹരമായ ആളുകൾ അവിടെ വസിക്കുന്നുമുണ്ട്.
advertisement
Summary: Prithviraj bats for Lakshadweep in his new Facebook post amid mounting protest against the newly appointed administrator Praful Patel
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj for Lakshadweep | 'നാട്ടുകാർ പറയുന്നത് കേൾക്കുന്നതാണ് ആ നാടിന് നല്ലത്'; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്


