TRENDING:

ഈ രാജ്യത്ത് നിന്നും വിവാഹം ചെയ്യണമെങ്കിൽ നിങ്ങളുടെ ഏഴ് തലമുറയെ അറിഞ്ഞിരിക്കണം; സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി അപൂർവ്വ ആചാരം

Last Updated:

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് കസാക്കിസ്ഥാനിലെ ഒരു അപൂർവ ആചാരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഈ രാജ്യത്ത് നിന്നും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ സ്വന്തം വംശാവലിയിലെ ഏഴ് തലമുറകളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് കസാക്കിസ്ഥാനിലെ ഒരു അപൂർവ ആചാരം. 'ഷെട്ടി ആറ്റ' (Zheti Ata) എന്നറിയപ്പെടുന്ന ഈ ആചാരം വധൂവരന്മാർ തമ്മിൽ രക്തബന്ധമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായുള്ളതാണ്.
News18
News18
advertisement

എന്താണ് ഷെട്ടി ആറ്റ?

'ഏഴ് പൂർവ്വികർ' എന്നാണ് ഈ വാക്കിന്റെ അർത്ഥം. വിവാഹത്തിന് മുൻപ് വധുവിന്റെയും വരന്റെയും ഏഴ് തലമുറകൾക്ക് മുൻപുള്ള മുത്തച്ഛൻ ഒരാളാണെന്ന് കണ്ടുപിടിക്കപ്പെട്ടാൽ ആ വിവാഹം നടക്കില്ല. ഏഴ് തലമുറയ്ക്കുള്ളിൽ ഒരേ പൂർവ്വികൻ ഉണ്ടെങ്കിൽ അവരെ സഹോദരീ-സഹോദരന്മാരായിട്ടാണ് കസാക്കിസ്ഥാൻ സംസ്‌കാരം കണക്കാക്കുന്നത്. ജനിതകമായ വൈകല്യങ്ങൾ ഒഴിവാക്കാനും കുടുംബബന്ധങ്ങളിലെ പരിശുദ്ധി നിലനിർത്താനും ചരിത്രപരമായി ഈ രീതി അവരെ സഹായിച്ചിട്ടുണ്ട്. സ്വന്തം ഏഴ് തലമുറകളെക്കുറിച്ച് അറിവില്ലാത്തവരെ കസാക്ക് സംസ്‌കാരത്തിൽ അനാഥരായാണ് പരിഗണിക്കുന്നത്.

advertisement

സ്ത്രീധനമില്ല, പകരം 'ഖാലിം':

കസാക്കിസ്ഥാനിൽ സ്ത്രീധന സമ്പ്രദായമില്ല. പകരം 'ഖാലിം' എന്ന ആചാരമാണ് പിന്തുടരുന്നത്. ഇതിൽ വരൻ വധുവിന്റെ കുടുംബത്തിന് സമ്മാനങ്ങളോ പണമോ നൽകണം. വധുവിനെ സംരക്ഷിക്കാൻ വരന് പ്രാപ്തിയുണ്ടെന്നതിന്റെ തെളിവായിട്ടാണ് ഇതിനെ കാണുന്നത്.

സമ്മതത്തോടെയുള്ള 'പെണ്ണ് കടത്തിക്കൊണ്ടുപോകാൽ':

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റൊരു കൗതുകകരമായ ആചാരമാണ് 'അലകാച്ചു' (Alakachu). സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വിവാഹ ചെലവുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണിത്. പെൺകുട്ടിയുടെ സമ്മതത്തോടെ വരൻ വധുവിനെ 'തട്ടിക്കൊണ്ടുപോകുന്ന' രീതിയാണിത്. ഇതിലൂടെ വമ്പിച്ച വിവാഹ ആഘോഷങ്ങൾ ഒഴിവാക്കാൻ അവർക്ക് സാധിക്കുന്നു. ഗുജറാത്തി സംസ്‌കാരത്തിലും അരുണാചൽ പ്രദേശിലെ ചില ഗോത്രവർഗ്ഗക്കാർക്കിടയിലും സമാനമായ രീതികൾ നിലനിന്നിരുന്നതായി സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ രാജ്യത്ത് നിന്നും വിവാഹം ചെയ്യണമെങ്കിൽ നിങ്ങളുടെ ഏഴ് തലമുറയെ അറിഞ്ഞിരിക്കണം; സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി അപൂർവ്വ ആചാരം
Open in App
Home
Video
Impact Shorts
Web Stories